NewsIndia

ആഗോള ഭീകരന്‍ ദാവൂദിനായി വീണ്ടും ഇന്ത്യ

ന്യൂഡല്‍ഹി● ആഗോള ഭീകരന്‍ ദാവൂദ് ഇബ്രഹിനെ കൈമാറാന്‍ ഇന്ത്യ പാകിസ്ഥാനോട് വീണ്ടും ആവശ്യപ്പെട്ടു. ദാവൂദ് പാകിസ്ഥാനിലുണ്ടെന്ന് ഐക്യരാഷ്ട്രസഭ സ്ഥിരീകരിച്ചതിന് പിന്നാലെയാണ് അധോലോക നേതാവും മുംബൈ സ്ഫോടനക്കേസ് മുഖ്യ സൂത്രധാരനുമായ ദാവൂദിനെ കൈമാറാന്‍ ഇന്ത്യ വീണ്ടും ആവശ്യമുന്നയിച്ചിരിക്കുന്നത്.

ആഗോള ഭീകരരുടെ പട്ടികയില്‍ ഇപ്പോഴും ദാവൂദ് തുടരുകയാണ്. യു.എന്നിന്റെ 1267 മോണിട്ടറിംഗ് കമ്മറ്റി ദാവൂദിന്റെ പാക്കിസ്ഥാന്‍ പാസ്പോര്‍ട്ട് സാധുതയുള്ള രേഖയായി പരിഗണിച്ചിരുന്നു. കൂടാതെ ദാവൂദ് പാകിസ്ഥാനില്‍ താമസിക്കുന്നതായും അയാള്‍ക്ക് അവിടെ വസ്തുവകകള്‍ ഉള്ളതായും യു.എന്നും സ്ഥിരീകരിച്ചിരുന്നു. ഏറെക്കാലമായി പാകിസ്ഥാന്‍ അഭയത്തില്‍ കഴിയുന്ന ആഗോള ഭീകരനെ അയാളുടെ കുറ്റകൃത്യങ്ങള്‍ക്ക് ശിക്ഷ അനുഭവിക്കാന്‍ ഇന്ത്യയ്ക്ക് കൈമാറേണ്ടത് പാകിസ്ഥാന്റെ കടമയാണെന്ന് കരുതുന്നു. ഇക്കാര്യത്തില്‍ അന്താരാഷ്ട്ര അഭിപ്രായങ്ങളെ പാക്കിസ്ഥാന്‍ അംഗീകരിക്കുമെന്ന് പ്രതീഷിക്കുന്നതായും വിദേശകാര്യ സെക്രട്ടറി വികാസ് സ്വരൂപ്‌ പറഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ബലൂച് പരാമര്‍ശത്തെക്കുറിച്ചുള്ള ചോദ്യത്തിന്, മനുഷ്യവകാശങ്ങള്‍ ഏറ്റവുമധികം സംരക്ഷിക്കപ്പെടുന്ന രാജ്യമായ ഇന്ത്യ ആഗോളതലത്തില്‍ നടക്കുന്ന മനുഷ്യാവകാശ ലംഘനങ്ങളില്‍ ഉത്‌കണ്‌ഠപ്പെടുന്നത് സ്വാഭാവികമാണെന്നും വികാസ് സ്വരൂപ്‌ പ്രതികരിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button