NewsIndia

പ്രസവവേദനയുമായി പൂര്‍ണ്ണ ഗര്‍ഭിണിക്ക് ആശുപത്രിയിലേക്ക് നടക്കേണ്ടി വന്നത് ആറ് കിലോമീറ്റര്‍

ഭോപ്പാൽ: പ്രസവവേദനയുമായി പൂർണഗർഭിണിക്ക് ആശുപത്രിയിലേക്ക് നടക്കേണ്ടി വന്നത് ആറ് കിലോമീറ്റർ. മധ്യപ്രദേശിലെ ഛത്തര്‍പൂരിലാണ് സംഭവം. പ്രസവ വേദന കടുത്തതിനെത്തുടര്‍ന്ന് യുവതിയെ ആശുപത്രിയിലെത്തിക്കാന്‍ ആംബുലന്‍സ് വിളിച്ചെങ്കിലും വെള്ളപ്പൊക്കത്തെ തുടർന്ന് വാഹനമെത്തിയില്ല. ഓട്ടോറിക്ഷയിൽ കൊണ്ടുപോയെങ്കിലും വഴിയിൽ വെച്ച് ഓട്ടോ ചെളിയിൽ താഴ്ന്നു.

മറ്റു വാഹനങ്ങൾ വന്നതോടെ യുവതി രണ്ടുപേരുടെ സഹായത്തോടെ നടക്കുകയും ആശുപത്രിയിൽ എത്തിയ ഉടനെ കുഞ്ഞിന് ജന്മം നൽകുകയും ചെയ്തു. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നെന്ന് അധികൃതർ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button