NewsSports

വിവാദങ്ങള്‍ക്ക് നടുവില്‍ നില്‍ക്കുന്ന ജയ്ഷക്ക് ആരോഗ്യത്തിലും പരീക്ഷണഘട്ടം

ബെഗളൂരു: റിയോ ഒളിമ്പിക്‌സില്‍ പങ്കെടുത്ത് തിരിച്ചെത്തിയ മലയാളി അത്‌ലറ്റ് ഒ.പി. ജെയ്ഷക്ക് എച്ച് 1 എന്‍ 1 സ്ഥിരീകരിച്ചു.രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചെസ്റ്റ് ഡിസീസിൽ നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരികരിച്ചത്. റിയോയില്‍ ജെയ്ഷയുടെ സഹതാരം ആയിരുന്ന സുധാ സിംഗിന് നേരത്തെ എച്ച് 1 എന്‍ 1 സ്ഥിരീകരിച്ചിരുന്നു.ബ്രസീലില്‍ നിന്ന് ശരീരവേദനയുമായി എത്തിയ സുധാ സിംഗിന് സിക വൈറസ് ബാധയുണ്ടെന്ന സംശയം ഉണ്ടായിരുന്നെങ്കിലും എച്ച് 1 എന്‍ 1 ആണെന്ന് കണ്ടെത്തുകയായിരുന്നു.തുടര്‍ന്ന് സുധയോടപ്പം റിയോയില്‍ മുറി പങ്കിട്ട മലയാളി താരം ജെയ്ഷ, കവിതാ റൗത്ത് എന്നിവരിലും പരിശോധന നടത്തിയതിലാണ് ഇപ്പോള്‍ ജെയ്ഷയിലും എച്ച് 1 എന്‍ 1 കണ്ടെത്തിയിരിക്കുന്നത് .

shortlink

Related Articles

Post Your Comments

Related Articles


Back to top button