KeralaNews

മെല്‍ബോണ്‍ കൊല: തന്‍റെ അന്ത്യം സാം എന്നേ തിരിച്ചറിഞ്ഞിരുന്നു!

പുനലൂർ:ഭാര്യയും കാമുകനും ചേർന്ന് തന്നെ കൊലപ്പെടുത്തുമെന്ന് മെൽബണിൽ കൊല്ലപ്പെട്ട സാമിന് നേരത്തെ അറിയാമായിരുന്നതായി സൂചന . ‘ഇനി തന്നെ പെട്ടിയിലായിരിക്കും കൊണ്ട് വരികയെന്ന് ‘ കഴിഞ്ഞ തവണ നാട്ടിൽ വന്നപ്പോൾ സാം ബന്ധുക്കളോട് പറഞ്ഞതായാണ് വിവരം.തന്നെ വല്യപ്പച്ചന്റെ കല്ലറയ്ക്കു സമീപം അടക്കണമെന്നും അന്നു സാം പിതാവിനോടു പറഞ്ഞിരുന്നുഅലങ്കരിച്ച ശവമഞ്ചത്തിൽ കൊണ്ടുപോകണമെന്നു പറഞ്ഞതായി ബന്ധുക്കൾ പറയുന്നു.അടുത്ത ബന്ധുക്കളോടു ഭാര്യയുടെ സ്വഭാവത്തെക്കുറിച്ചും സൂചിപ്പിച്ചിരുന്നു.

മെൽബണിൽവച്ച് സയനൈഡ് കൊടുത്താണ് സോഫിയും അരുണും ചേർന്ന് സാമിനെ കൊലപ്പെടുത്തിയത്.സോഫിയുടെ കാമുകനായ അരുൺ കാറിൽ വച്ച് അക്രമിച്ചിരിന്നുവെന്നും സാം ബന്ധുക്കളെ അറിയിച്ചിരുന്നു.സംഗീതത്തോട് താല്പര്യമുണ്ടായിരുന്നു സാം എല്ലാവർക്കും പ്രിയങ്കരനായിരുന്നെന്നും ബന്ധുക്കൾ പറയുകയുണ്ടായി .

shortlink

Post Your Comments


Back to top button