NewsSports

ഡിസ്‌കസ് താരം പ്യോറ്റര്‍ റിയോ ഒളിമ്പിക് മെഡല്‍ ലേലത്തിന് വെച്ചത് എന്തിനെന്ന് അറിയുമ്പോള്‍ ലോകം അദ്ദേഹത്തെ നമിക്കും

റിയോ ഡി ജനീറോ: ഒളിമ്പിക്സില്‍ ലഭിച്ച വെള്ളിമെഡല്‍ ഡിസ്‌കസ്ത്രോ താരം കാന്‍സര്‍രോഗിയായ ബാലന്റെ ചികിത്സയ്ക്കായി ലേലത്തിന് വെയ്ക്കുന്നു. പോളണ്ടിന് വേണ്ടി വെള്ളി കണ്ടെത്തിയ പ്യോറ്റര്‍ മാലഹോവ്സ്‌ക്കിയാണ് ലോക കായിക മാമാങ്കത്തിന്റെ സന്ദേശത്തിനൊപ്പം നന്മയുടെ പ്രതീകമായി മാറുന്നത്. പ്യോറ്ററിന്റെ കാരണ്യം ചെന്നു ചേരുന്നതാകട്ടെ ഒലക് സിമാന്‍സ്‌കി എന്ന മൂന്ന് വയസ്സുകാരനും.

കൊച്ചുകുട്ടികളുടെ കണ്ണിനെ ബാധിക്കുന്ന റെറ്റനോ ബ്ളാസ്റ്റോമ എന്ന അപൂര്‍വ്വ കാന്‍സര്‍ രോഗത്തിന് ചികിത്സയിലാണ് ഒലെക്. മെഡല്‍ ലേലം ചെയ്യുകയാണെന്ന വിവരം മാലഹോവസ്‌ക്കി തന്നെയാണ് ലോകത്തെ അറിയിച്ചത്. ആഗസ്റ്റ് 26 വരെ നടക്കുന്ന ലേലത്തിലൂടെ കിട്ടുന്ന തുക ഒലെകിന്റെ ചികിത്സയ്ക്കായി നല്‍കുമെന്ന് മാലഹോവ്സ്‌ക്കി സാമൂഹ്യമാധ്യമങ്ങളിലൂടെ അറിയിച്ചു.

റിയോയില്‍ സ്വര്‍ണ്ണത്തിനായി പൊരുതിയ താന്‍ ഇപ്പോള്‍ അതിനേക്കാള്‍ വലിയ ഒരു കാര്യത്തിന് വേണ്ടി ഇറങ്ങിയിരിക്കുകയാണെന്നും മിടുക്കനായ ഒരു കുട്ടിയുടെ ആരോഗ്യത്തിനായി പൊരുതാമെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു. രണ്ടു വര്‍ഷമായി ചികിത്സയിലായ കുഞ്ഞിന് പോളണ്ടിലെ ചികിത്സ ഇനി മതിയാകില്ല. വിദഗ്ദ്ധ ചികിത്സ കിട്ടാന്‍ ന്യൂയോര്‍ക്കിന് കൊണ്ടുപോകേണ്ടതുണ്ട്.
ഇതിനകം സിയേ പോമാഗ എന്ന സന്നദ്ധ സംഘടന ഇതിനകം 126,000 ഡോളര്‍ സ്വരൂപിച്ചിട്ടുണ്ട്. കഴിഞ്ഞ ലോകചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണ്ണം നേടിയ താരം അതിന് മുമ്പ് രണ്ടു തവണ വെള്ളി നേടിയിരുന്നു. ഒളിമ്പിക്സില്‍ 2008 ല്‍ ബീജിംഗില്‍ വെള്ളി നേടിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button