KeralaNews

കാര്‍ വില്‍പ്പനയില്‍ കേരളം മൂന്നാമത് : കണക്കുകള്‍ അമ്പരിപ്പിക്കുന്നത്

കൊച്ചി : ഏറ്റവും കൂടുതല്‍ കാറുകള്‍ വിറ്റഴിച്ച സംസ്ഥാനങ്ങളില്‍ കേരളം മൂന്നാമത്. സൊസൈറ്റി ഓഫ് ഇന്ത്യന്‍ ഓട്ടോമോബൈല്‍ അസോസിയേഷന്റെ കണക്ക് പ്രകാരം ഏറ്റവുമധികം കാറുകള്‍ വില്‍പ്പന നടത്തിയത് മഹാരാഷ്ട്രയിലാണ്. 2,58,355 എണ്ണം. 1,59,101 കാറുകള്‍ വിറ്റഴിച്ച് കര്‍ണാടക രണ്ടാമതും , 1,57,515 എണ്ണം വിറ്റഴിച്ച് കേരളം മൂന്നാം സ്ഥാനത്തുമാണ്.

2011 ലെ സെന്‍സ് പ്രകാരം 4.46 കാറുകള്‍ എന്ന തോതില്‍ കേരളത്തില്‍ വില്‍പ്പന നടക്കുന്നു.

കാര്‍ വില്‍പ്പനയില്‍ മാരുതി സുസുക്കിയാണ് മുന്നില്‍. 100 കാറുകള്‍ വില്‍ക്കുമ്പോള്‍ അതില്‍ 60 എണ്ണം മാരുതിയുടെ മോഡലുകളാണ്. ഹ്യൂണ്ടായി (15.2 %), ഹോണ്ട (8.06%), രണ്ടും മൂന്നും സ്ഥാനത്ത് നില്‍ക്കുന്നു.

കേരളത്തില്‍ ഓണം കാര്‍ വില്‍പ്പനയുടെ കാലമാണ്. 2015-2016 സാമ്പത്തിക വര്‍ഷം രണ്ടാംപാദത്തില്‍ വിറ്റഴിച്ചത് മൊത്തം വാര്‍ഷിക വില്‍പ്പനയുടെ 33.6 ശതമാനമാണ്. മറ്റ് സംസ്ഥാനങ്ങളുടെ കണക്കുകള്‍ നോക്കാം

സംസ്ഥാനം വിറ്റഴിച്ച കാറുകള്‍

മഹാരാഷ്ട്ര 2,58,355
കര്‍ണാടക 1,59,101
കേരളം 1,57,515
ഗുജറാത്ത് 7,56,895
യു.പി 1,50,298
ന്യൂഡല്‍ഹി 1,49,991
തമിഴ്‌നാട് 1,30,610
ഹരിയാന 1,25,696
രാജസ്ഥാന്‍ 96,968
പഞ്ചാബ് 77,563

shortlink

Related Articles

Post Your Comments

Related Articles


Back to top button