ബംഗുളൂരു : ബാഡ്മിന്റണ്‍ താരം സൈന നെഹ്വാളിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കാല്‍മുട്ടിലെ പരിക്കിനെ തുടര്‍ന്നാണ് സൈനയെ ഹൈദരാബാദിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്. ലണ്ടന്‍ ഒളിമ്പിക്സില്‍ നിന്ന് പതിനാറാം തീയതി തിരികെയെത്തിയ സൈന പിറ്റേന്നു തന്നെ ആശുപത്രിയിലെത്തി ചികിത്സ തേടുകയായിരുന്നു. സൈനയുടെ പിതാവു തന്നെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.
പരിക്കുമായി കളത്തിലിറങ്ങിയതാണ് സൈനയുടെ സ്ഥിതി വഷളാക്കിയത്. എം.ആര്.ഐ സ്കാനിങിന്റെ ഫലം കിട്ടിയില്ലെന്നും ചികിത്സയുടെ കാര്യങ്ങള്‍ ഇപ്പോള്‍ വിശദീകരിക്കാനാകില്ലെന്നും സൈനയുടെ പിതാവ് പറയുന്നു. ലണ്ടന്‍ ഒളിമ്പിക്സില്‍ ബാഡ്മിന്റണ്‍ വെങ്കല മെഡല്‍ നേടിയ സൈന ഗ്രൂപ്പ് ഘട്ടം പോലും കടക്കാനാകാതെയാണ് റിയോയില്‍ പുറത്തായത്. ലോക അഞ്ചാം നമ്പര്‍ താരമായ സൈന ഉക്രെയിന് താരം മരിയ യുലിറ്റിനോടാണ് തോല്‍വി സമ്മതിച്ചത്.
Post Your Comments