ടോറന്റ് വെബ്സൈറ്റും പൂട്ടി. 13 വർഷംകൊണ്ട് കോടാനുകോടി സിനിമകളും പാട്ടുകളും കൊണ്ട് സജ്ജീവമായിരുന്ന വെബ്സൈറ്റാണ് പൂട്ടിയിരിക്കുന്നത്. യാതൊരു മുന്നറിയിപ്പും ഇല്ലാതെ ചെറിയ ഒരു വാചകത്തിൽ ഒതുക്കിയാണ് ടോറന്റ് തന്റെ ദശലക്ഷത്തോളം വരുന്ന ഉപഭോക്താക്കളോട് യാത്ര പറഞ്ഞത്. തിരിച്ചു വരുമെന്നോ എങ്ങോട്ട് പോകുന്നെന്നോ ഉള്ള യാതൊരു വിവരവും പറയുന്നില്ല. ‘Torrentz will always love you. Farewell’ എന്ന വാചകം മാത്രമാണ് സൈറ്റ് ലോഗ് ഇൻ ചെയ്യുമ്പോൾ ലഭിക്കുന്നത്.
Torrentz.eu എന്ന സൈറ്റാണ് ഇപ്പോൾ പൂട്ടിയിരിക്കുന്നത്. ലോകത്തിലെ ഏറ്റവും വല്യ ടോറന്റ് ഫയൽ ശേഖരങ്ങളിൽ ഒന്നാണ് നഷ്ടമാകുന്നത്. അലക്സ റാങ്കിങ്ങിൽ 186 സ്ഥാനമാണ് ടോറെന്റിസിന്. ടോറെന്റിസ്ന്റെ ഹോംപേജ് മാത്രം ഇപ്പോഴും സജീമാണ് പക്ഷെ ബാക്കി ഡൊമൈനുകൾ നിർജീവമാണ്. ടോറെന്റിസ് പൈററ്റ് ബേയ്ക്കു മുൻപ് ആരംഭിച്ചതാണ്. ടോറന്റ് സൈറ്റുകളെ മാത്രം ഹോസ്റ്റ് ചെയ്താണ് ഇതിന്റെ തുടക്കം. പിന്നീട് മെറ്റാ സെർച്ച് എൻജിന്റെ സഹായത്തോടെ എല്ലാ ഫയലുകളും എളുപ്പത്തിൽ കിട്ടാൻ തുടങ്ങി.ഇതോടെ ടോറന്റ് ജനശ്രദ്ധ നേടാൻ കഴിഞ്ഞു. ഫയലുകൾ എളുപ്പത്തിൽ കിട്ടാൻ തുടങ്ങിയതാണ് തിരിച്ചടിയായത്.
Post Your Comments