തിരുവനന്തപുരം● പാര്‍ട്ടിക്കുവേണ്ടി മരിക്കുന്നവരെ രക്തസാക്ഷി എന്ന് പറയുന്നത് തെമ്മാടിത്തരമാണെന്ന് പറഞ്ഞ നടന് ശ്രീനിവാസനെതിരെ എസ് എഫ് ഐ സംസ്ഥാന പ്രസിഡന്റ് ജെയ്ക് സി തോമസിന്റെ മറുപടി ഫേസ്ബുക്കില്‍.
“ശ്രീനിവാസന് എന്ന ബഹുമുഖ പ്രതിഭയെ കലാകാരന് എന്ന നിലയില്‍ ബഹുമാനിക്കുന്നു. എന്നാല്‍ ‘പാര്‍ട്ടിക്കുവേണ്ടി മരിക്കുന്നവരെ രക്തസാക്ഷി എന്ന് പറയുന്നത് തെമ്മാടിത്തരമാണ്’ എന്ന് ചരിത്ര ബോധമില്ലാതെ വിളിച്ചു പറയുമ്പോള്‍ അതേ നാണയത്തില്‍ ‘നിങ്ങള്‍ പറയുന്നതാണ് തെമ്മാടിത്തരം’ എന്ന് തിരികെ വിളിച്ചു പറയാനുള്ള അവകാശം നമ്മുടെ ജനാധിപത്യത്തിലുണ്ടെങ്കിലും തല്ക്കാലം അതിവിടെ ഉപയോഗിക്കുന്നില്ല…” എന്ന് തുടങ്ങുന്ന പോസ്റ്റില്‍ “താരതമ്യേന സുരക്ഷിതരായി ജീവിക്കുന്നവര്‍, ജീവിതംകൊണ്ട് ഇഞ്ചോടിഞ്ച് പോരാടുന്നവരോട് പുലര്‍ത്തേണ്ടത് പരിഹാസമല്ല രക്ത സഹോദര്യമാണ് . ചരിത്രത്തെ ജ്വലിപ്പിച്ചവരുടെ ചരിത്രമെഴുത്തിന് അവസാനമില്ല…” എന്ന് എഴുതി ജെയ്ക് സി തോമസ് പോസ്റ്റ് അവസാനിപ്പിക്കുന്നു.
Post Your Comments