IndiaUncategorized

പാലില്‍ മായം ചേര്‍ക്കുന്നവര്‍ക്ക് ജീവപര്യന്തം?

ന്യൂഡല്‍ഹി ● പാലില്‍ മായം ചേര്‍ക്കുന്നവരെ ജീവപര്യന്തം തടവുശിക്ഷ നല്‍കുന്നതിനെ അനുകൂലിച്ചു സുപ്രീംകോടതി. പാലില്‍ മായം ചേര്‍ക്കുന്നത് തടയേണ്ട സമയം അതിക്രമിച്ചതായി സുപ്രീം കോടതി നിരീക്ഷിച്ചു.

ഭാവിതലമുറയുടെ വളര്‍ച്ചയെപോലും പ്രതികൂലമായി ബാധിക്കുന്ന വിധമാണ് പാലില്‍ മായം ചേര്‍ത്തുകൊണ്ടിരിക്കുന്നതെന്നും സുപ്രീംകോടതി വിമര്‍ശിച്ചു. നിലവില്‍ ആറു മാസം വരെ തടവ്‌ ശിക്ഷ ലഭിക്കാവുന്ന നിയമമാണ് നിലവിലുള്ളത്. ചീഫ് ജസ്റ്റിസ്‌ ടി.എസ് ടാക്കൂര്‍, ജസ്റ്റിസ്‌ ആര്‍. ഭാനുമതി, യു. യു. ലളിത് എന്നിവരടങ്ങുന്ന ഡിവിഷന്‍ ബെഞ്ചിന്‍റെതാണ് ശ്രദ്ധെയമായ നിരീക്ഷണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button