Kerala

തലസ്ഥാന നഗരിയുടെ മുഖച്ഛായ മാറ്റാന്‍ നിയുക്ത കളക്ടര്‍

തിരുവനന്തപുരം● 2013-14 കാലയളവില്‍ പതിനഞ്ച് മാസത്തോളം തിരുവനന്തപുരം നഗരസഭയുടെ സെക്രട്ടറിയായിരുന്നു നിയുക്ത കളക്ടര്‍ എസ് വെങ്കിടേശപതി. അന്ന് തുടങ്ങിവെച്ച കാര്യങ്ങള്‍ പൂര്‍ത്തിയാക്കാനുള്ള അവസരാമായിട്ടാണ് തന്റെ കളക്ടര്‍ സ്ഥാനത്തേക്കുള്ള മടങ്ങിവരവിനെ ഇദ്ദേഹം കാണുന്നത്.

വെങ്കിടേശപതി നഗരസഭ സെക്രട്ടറിയായിരുന്ന സമയത്താണ് തെരുവുനായ്ക്കളുടെ പ്രജനന നിയന്ത്രണത്തിന് ഹ്യുമന്‍ സൊസൈറ്റി ഇന്റര്‍നാഷണല്‍ എന്ന സംഘടനയുമായി ധാരണാ പത്രം ഒപ്പിട്ടത്.

തിരുവനന്തപുരത്തെ തെരുവുവിളക്കുകള്‍ ട്യൂബ് ലൈറ്റില്‍ നിന്നും എല്‍ ഇ ഡി ലാംപിലേക്ക് പരിവര്‍ത്തനപ്പെടുത്തിയത്തിനു ചുക്കാന്‍ പിടിച്ചത് ഇദ്ദേഹമായിരുന്നു. നഗരത്തിലെ എണ്‍പത്തിനാലായിരം ട്യൂബ് ലൈറ്റുകള്‍ അനെര്ട്ടിന്റെ സഹായത്തോടെയാണ് മാറ്റി സ്ഥാപിച്ചത്. വര്‍ഷങ്ങളായി പരിഹരിക്കാനാകാത്ത മാലിന്യ പ്രശ്നം വെല്ലുവിളിയായി ഏറ്റെടുക്കുകയാണ് തന്റെ പ്രധാന ചുമതലയെന്നു സൂചിപ്പിച്ചു.തലസ്ഥാന നഗരത്തിന്റെ മുഖച്ഛായതന്നെ മാറ്റുന്ന നിരവധി പദ്ധതികള്‍ ആവിഷ്കരിക്കുമെന്നും ഇദ്ദേഹം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button