ആലപ്പുഴ ● ഇന്ന് പുലർച്ചെ പുന്നപ്രയിൽ ഉണ്ടായ കടൽക്ഷോഭത്തെ തുടർന്ന് നൂറിലധികം വരുന്ന മൽസ്യ തൊഴിലാളി കുടുംബങ്ങളാണ് പ്രതിസന്ധിയിലായിരിക്കുന്നത് .പുലർച്ചെ 3.30 ഓടെയാണ് കടൽക്ഷോഭം ശക്തമായത്.നിരവധി വള്ളങ്ങൾ തകരുകയും എൻജിനുകളും വലകളും നഷ്ടമാവുകയും ചെയ്തിട്ടുണ്ട്.ലക്ഷങ്ങളുടെ നാശനഷ്ടമാണ് കണക്കാക്കപ്പെടുന്നത് .ഇതുമൂലം നിരവധി കുടുംബങ്ങളുടെ ഉപജീവനമാർഗമാണ് പ്രതിസന്ധിയിലായിരിക്കുന്നത് .പുന്നപ്രയിലെ നൂറിലധികം വരുന്ന മൽസ്യ തൊഴിലാളികളെയാണ് കടലാക്രമണം ദുരിതത്തിലാഴ്ത്തിയിരിക്കുന്നത്.
നേരത്തെ അമ്പലപ്പുഴയിലുണ്ടായ കടലാക്രമണത്തിൽ നിരവധി വീടുകൾ തകർന്നിരുന്നു .എന്നാൽ ഇത്രയധികം നാഷനഷ്ട്ടങ്ങൾ ഉണ്ടാകുന്നത് ഇതാദ്യമായാണ്.ഇതിനു പരിഹാരം കാണുന്നതിനായി സർക്കാർ ഉടൻ വേണ്ട നടപടിയെടുക്കണമെന്ന ആവശ്യം ഉന്നയിച്ചുകൊണ്ട് മൽസ്യത്തൊഴിലാളികൾ ദേശീയ പാത ഉപരോധിച്ചത് ഗതാഗതക്കുരുക്കിന് കാരണമായി.
Post Your Comments