KeralaNews

ലേഡീസ് ഹോസ്റ്റലുകളിലെ ലഹരി ഉപയോഗം: കൊച്ചിയില്‍ ഏജന്റുമാരായി നിരവധി പെണ്‍കുട്ടികള്‍

സംസ്ഥാനത്ത് ദിനംപ്രതി പെരുകി വരുന്ന ലേഡീസ് ഹോസ്റ്റലുകളില്‍ പെണ്‍കുട്ടികള്‍ക്കിടയില്‍ ലഹരി വസ്തുക്കളുടെ ഉപയോഗം കൂടിവരുന്നതായി റിപ്പോര്‍ട്ട്. ഐ ടി, എയര്‍പോര്‍ട്ട് മേഖലയില്‍ ഉള്‍പ്പെടെ ജോലി ചെയ്യുന്ന വിദ്യാസമ്പന്നരായ പെണ്‍കുട്ടികള്‍ താമസിക്കുന്ന ഹോസ്റ്റലുകളില്‍ പോലും ലഹരി വസ്തുക്കളുടെ ഉപയോഗം നിയന്ത്രണമില്ലാതെ വളരുന്നു.

കൊച്ചി നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രവര്‍ത്തിക്കുന്ന നൂറുകണക്കിന് അനധികൃത ലേഡീസ് ഹോസ്റ്റലുകളില്‍ 75 ശതമാനം ഹോസ്റ്റലുകളിലും വൈകുന്നേരങ്ങളില്‍ പെണ്‍കുട്ടികള്‍ക്കിടയില്‍ പരസ്യമായ മദ്യപാനവും ലഹരി വസ്തുക്കളുടെ ഉപയോഗവും ഏറി വരുന്നതായാണ് വിശ്വസ്ത കേന്ദ്രങ്ങളില്‍ നിന്നുള്ള വിവരം‍. തിരുവനന്തപുരത്തെയും കോഴിക്കോട്ടെയും ലേഡീസ് ഹോസ്റ്റലുകളിലും സ്ഥിതി വിഭിന്നമല്ല.

ഇവയില്‍ മിക്ക ഹോസ്റ്റലുകള്‍ക്കും രജിസ്‌ട്രേഷനോ അംഗീകാരമോ ഇല്ല.
കാര്യങ്ങള്‍ നോക്കി നടത്താന്‍ വാര്‍ഡന്‍ പോലുമില്ല. അന്തേവാസികളുടെ ഇഷ്ടങ്ങള്‍ അല്ലെങ്കില്‍ ഒരു ഭൂരിപക്ഷം പെണ്‍ക്കുട്ടികളുടെ നിര്‍ബന്ധത്തിനു വഴങ്ങി മറ്റുള്ളവരും ഇത്തരം കാര്യങ്ങളിലേക്ക് വഴുതി വീഴുന്ന കാഴ്ചയാണ് കാണുന്നത്.

റൂമില്‍ താമസിക്കാന്‍ എത്തുന്ന പെണ്‍കുട്ടികളെ വശീകരിച്ച് ലഹരിക്ക് അടിമപ്പെടുത്തുന്നതും തുടര്‍ന്ന് അവരെ ഏജന്റുമാരാക്കുകയും ചെയ്യാന്‍ ഹോസ്റ്റല്‍ കേന്ദ്രീകരിച്ച് പെണ്‍കുട്ടികളെ താമസിപ്പിക്കുന്ന വന്‍കിട ഡ്രഗ് മാഫിയകളും കേരളത്തില്‍ കുറവല്ല.

തുടര്‍ന്ന് ഇവരെ ഡിജെ പാര്‍ട്ടികള്‍ക്കും മറ്റും എത്തിക്കും. അവിടെ നിന്നും ബ്ലൂഫിലിം നിര്‍മ്മാണത്തിനും ചിലരെ വേശ്യാവൃത്തിക്കും സംഘങ്ങള്‍ വലയിലാക്കും. ലഹരിക്ക് അടിമകളാകുന്ന ഇവര്‍ പണത്തിനും ലഹരിക്കുംവേണ്ടി എന്തിനും തയ്യാറാകുമെന്നതാണ് സംഘങ്ങളുടെ ഗുണം.

സാമൂഹ്യ ക്ഷേമ വകുപ്പിന്റെ കര്‍ശന ഇടപെടലും ലേഡീസ് ഹോസ്റ്റലുകള്‍ പ്രവര്‍ത്തിപ്പിക്കുന്നതിന് നിയന്ത്രണവും മാനദണ്ഡങ്ങളും ഏര്‍പ്പെടുത്തുകയുമാണ് ആവശ്യം. ലേഡീസ് ഹോസ്റ്റലുകള്‍ക്ക് രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാക്കണം. നിശ്ചിത യോഗ്യതയുള്ള വാര്‍ഡന്മാരുടെ മേല്‍നോട്ടത്തിലാണ് ഇത്തരം കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നതെന്ന് ഉറപ്പാക്കുകയും വേണം.

അവസാനം കുട്ടികളില്‍ ആര്‍ക്കെങ്കിലും മനംമാറ്റം വന്നാല്‍ സംഗതികള്‍ അധികൃതര്‍ അറിയും പക്ഷെ അപ്പോഴേക്കും തിരിച്ചു കിട്ടാത്ത വിധം നമ്മുടെ സഹോദരിമാര്‍ ലഹരിയുടേയും ലൈംഗിക രോഗങ്ങളുടെയും ആഴങ്ങളില്‍ മുങ്ങിപോയിരിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button