ചിക്കാഗോ● മൊബൈല്‍ ഫോണില്‍ പതിവായി അശ്ലീല വീഡിയോ കാണുന്നവര്‍ക്ക് മുന്നറിയിപ്പുമായി ഗവേഷകര്‍. മൊബൈലില്‍ തുടര്‍ച്ചയായി പോണ് വീഡിയോ കാണുന്നത് ഒരു അഡിക്ഷനായി മാറുകയും, പിന്നീട്, വിഷാദം, മാനസികസമ്മര്‍ദ്ദം, ഉത്കണ്ഠ തുടങ്ങിയ ഗുരുതരമായ മാനസിക പ്രശ്നങ്ങളുണ്ടാക്കുമെന്നും ഇല്ലിനോയ്സ് സര്‍വ്വകലാശാലയിലെ ഒരു കൂട്ടം ഗവേഷകര്‍ നടത്തിയ പഠനത്തില്‍ കണ്ടെത്തി. സര്‍വകലാശാലയിലെ സൈക്കോളജി വിഭാഗം പ്രൊഫസര്‍ അലേജാന്‍ഡ്രോ ലിയേറാസയുപം സംഘവും മുന്നൂറോളം വിദ്യാര്‍ത്ഥികള്‍ക്കിടയിലാണ് ഇതുസംബന്ധിച്ച പഠനം നടത്തിയത്. ഇവരില്‍ ഭൂരിഭാഗവും മൊബൈലില്‍ ഒരു തവണയെങ്കിലും അശ്ലീല വീഡിയോ കണ്ടവരാണ്. ഇവരില്‍ പകുതിയിലേറെപ്പേരും പലതരത്തിലുള്ള മാനസിക പ്രശ്നങ്ങള്‍ അനുഭവിക്കുന്നതായി പഠനത്തില്‍ കണ്ടെത്തി. പഠനത്തിന്റെ പൂര്‍ണ റിപ്പോര്‍ട്ട് ജേര്‍ണല്‍ കംപ്യൂട്ടേഴ്സ് ഇന്‍ ഹ്യൂമണ്‍ ബിഹേവിയറില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
Post Your Comments