കുവൈറ്റിലെ താപനില 54 ഡിഗ്രിയോട് അടുക്കുന്നുവെന്ന് യുഎന്‍ കാലാവസ്ഥാ ഏജന്‍സി. കുവൈറ്റിലെ മിത്രാബായില് വ്യാഴാഴ്ച്ച രേഖപ്പെടുത്തിയത് റെക്കോഡ് താപനിലയാണ് .
കുവൈറ്റില്‍ 54 ഡിഗ്രി താപനില രേഖപ്പെടുത്തുന്നത് കിഴക്കന്‍ ധ്രുവത്തില്‍ രേഖപ്പെടുത്തുന്ന റെക്കോഡ് താപനിലയായിരിക്കും.
2016 ന്റെ ആദ്യപാദത്തില്‍ കുവൈററിലാണ് കൂടിയ താപനില രേഖപ്പെടുത്തുന്നതെന്നാണ് കാലാവസ്ഥാ വിദഗ്ധര്‍ പറയുന്നത്. 1913ല്‍ കാലിഫോര്‍ണിയയിലാണ് റെക്കോഡ് താപനില രേഖപ്പെടുത്തിയത്. 56.7 ഡിഗ്രി സെല്‍ഷ്യസ് ചൂടാണ് അന്ന് രേഖപ്പെടുത്തിയിരുന്നത്.
Post Your Comments