Life Style

ഓൺലൈൻ വീഡിയോ കാണുന്നവരുടെ ശ്രദ്ധയ്ക്ക് !!

ഓൺലൈനിൽ വീഡിയോ കാണുന്നവരുടെ എണ്ണം ഇന്ന് ഏറെയാണ്. ഇന്റർനെറ്റിന്റെ സ്പീഡ് കൂടിയതോടെ ഓൺലൈനിൽ വീഡിയോ കാണുന്നവരുടെ എണ്ണവും കുത്തനെ കൂടി. പക്ഷെ ഓൺലൈനിലെ ഈ വീഡിയോ കാഴ്ച ചില പ്രശ്നങ്ങള് ഉണ്ടാക്കുമെന്നാണ് റിപ്പോർട്ട്.

ഇന്റർനെറ്റ് സ്പീഡ് കുറഞ്ഞ സ്ഥലങ്ങളിൽ നിന്നും വീഡിയോ ബഫറിംഗ് വലിയ മാനസിക സമ്മർദ്ദം ഉണ്ടാക്കുന്നു എന്നാണ് റിപ്പോർട്ട്. ഒരു പ്രേത പടം കാണുന്ന സമയത്ത് ഉണ്ടാകുന്ന മാനസിക സമ്മർദ്ദം ഇന്റർനെറ്റിന്റെ സ്പീഡ് കുറവ് നിങ്ങളിലുണ്ടാക്കുമെന്നാണ് റിപ്പോർട്ട് . ഏറിക്സണ് ആണ് ഇത്തരത്തില് ഒരു പഠനം നടത്തിയത് വീഡിയോ ബഫറിംഗ് നിങ്ങളുടെ ഹൃദയമിടിപ്പ് 38 ശതമാനം വരെ വർദ്ധിപ്പിക്കും എന്നാണ് പഠനം പറയുന്നത്. ലോകത്ത് ആകമാനം മൊബൈലിൽ ഓൺലൈൻ വീഡിയോ കാണുന്നവരുടെ എണ്ണം കഴിഞ്ഞ വർഷം 64 ശതമാനം വർദ്ധിച്ചിട്ടുണ്ട് എന്ന് പഠനം പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button