മുംബൈ: രണ്ട് വയസുകാരനെ അച്ഛൻ ഓടുന്ന ട്രെയിനിൽ നിന്നും എറിഞ്ഞുകൊന്നു. കൈഫ് ഖാനാണ് കൊല്ലപ്പെട്ടത്. കൈഫിന്റെ അച്ഛന് ബീഡ് സ്വദേശി ഖാദിര്‍ ഖാന് (40) സംഭവത്തിന് ശേഷം ഒളിവിലാണ്. ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് കുട്ടിയെ കാണാതായതിനെ തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് സംഭവം പുറത്തറിയുന്നത്. കൈഫ് മറ്റ് കുട്ടികളുമായി കളിക്കുകയാണെന്ന ധാരണയില്‍ ബന്ധുക്കളുമായി സംസാരിച്ച് ഇരിക്കുകയായിരുന്നു അമ്മ സമിന. തിരച്ചില്‍ നടത്തിയെങ്കിലും കുട്ടിയെ കണ്ടെത്താനായില്ല. തുടര്‍ന്ന് ജെജെ മാര്‍ഗ് പൊലീസ് സ്റ്റേഷനില്‍ പരാതി നല്കി.
പരാതി നല്കി രണ്ട് മണിക്കൂറിന് ശേഷം ഭര്‍ത്താവ് ഖാദര്‍ സമിനയെ ഫോണില്‍ വിളിച്ച് താന്‍ മകനെ ട്രെയിനില്‍ നിന്നും എറിഞ്ഞെന്ന വിവരം അറിയിക്കുകയായിരുന്നു എന്ന് പൊലീസ് വ്യക്തമാക്കി. ബൈക്കുളയിലെ റെയില്‍വെ ട്രാക്കിലാണ് കുട്ടിയെ എറിഞ്ഞത്. തുടര്‍ന്ന് റെയില്‍വെ പൊലീസ് നടത്തിയ തിരച്ചിലില്‍ ബുധനാഴ്ച നുള്ളയില്‍ റെയില്‍വെ ട്രാക്കില്‍ നിന്നും കൈഫിനെ കണ്ടെത്തി. സംഭവത്തിന്ശേഷം ഒളിവിൽ പോയ ഖാദറിനായുള്ള തിരച്ചില്‍ ആരംഭിച്ചതായി പൊലീസ് വ്യക്തമാക്കി. കൈഫിനെ കൂടാതെ അഞ്ച് പെണ്മക്കളും ഇവര്‍ക്കുണ്ട്. ഏറ്റവും ഇളയകുട്ടിയായിരുന്നു കൈഫ്.
Post Your Comments