ബംഗളൂരു : അബ്ദുല്‍ നാസര്‍ മഅദനി കേരളത്തിലെത്തി. ബംഗളൂരുവില്‍ നിന്നുള്ള ഇന്‍ഡിഗോ എയര്‍ലൈന്‍സ് വിമാനത്തില്‍ നെടുമ്പാശേരി വിമാനത്താവളത്തിലെത്തിയ മഅദനിക്ക് പിഡിപി പ്രവര്‍ത്തകര്‍ സ്വീകരണം നല്കി. അസുഖബാധിതയായ മാതാവിനെ സന്ദര്‍ശിക്കുന്നതിന് സുപ്രീം കോടതി നല്കിയ എട്ടു ദിവസത്തെ ജാമ്യത്തിലാണ് മഅദനി നാട്ടിലെത്തുന്നത്.
നിയമ തടസമുണ്ടെന്ന വിമാനക്കമ്പനിയുടെ നിലപാടിനെ തുടര്‍ന്ന് മഅദനിയുടെ യാത്ര തടസപ്പെട്ടിരുന്നു. മഅദനിയുടെ കേരളത്തിലേക്കുള്ള യാത്രയ്ക്ക് വ്യോമയാന മന്ത്രാലയത്തിന്റെ അനുമതി വേണമെന്നായിരുന്നു ഇന്‍ഡിഗോ വിമാന അധികൃതര്‍ നല്കിയ വിശദീകരണം. 12.45നുള്ള വിമാനത്തിലാണു മഅദനിക്കു കേരളത്തിലേക്കു മടങ്ങേണ്ടിയിരുന്നത്. ഇതിനായി 10.45നു മഅദനി ഭാര്യയ്ക്കും സുരക്ഷ ഒരുക്കുന്ന കര്‍ണാടക പോലീസ് സംഘത്തിനും ഒപ്പം വിമാനത്താവളത്തിലെത്തിയിരുന്നു. എന്നാല്‍ യാത്രയ്ക്ക് അനുമതി നല്കാന് ഇന്‍ഡിഗോ അധികൃതര്‍ തയാറായില്ല. എന്നാല്‍ പിന്നീട് രേഖകള്‍ ഹാജരാക്കി ഇന്‍ഡിഗോ വിമാനത്തില്‍തന്നെ കേരളത്തിലേക്കു തിരിക്കുകയായിരുന്നു.
Post Your Comments