കോഴിക്കോട്: ട്രെയിനില്‍ നിന്ന് വീണ് 26കാരിക്ക് ദാരുണാന്ത്യം. മലപ്പുറം ചേലമ്പ്ര സ്വദേശിയായ സുബ്രഹ്മണ്യന്റെ മകള്‍ ജിൻസിയാണ് (26) മരിച്ചത്.
read also: ഒരു ദിവസം എത്ര വെള്ളം കുടിക്കണം? ശരീരത്തില്‍ ജലാംശം കൂടിയോ എന്ന് എങ്ങനെ തിരിച്ചറിയാം
മാതാപിതാക്കളോടൊപ്പം കണ്ണൂരിലെ സുഹൃത്തിനെ സന്ദർശിച്ച് തിരികെ വീട്ടിലേക്ക് വരുമ്പോഴായിരുന്നു അപകടം. ആലപ്പുഴയിലേക്ക് പോകുകയായിരുന്ന എക്സിക്യൂട്ടീവ് എക്സ്പ്രസില്‍ നിന്നാണ് യുവതി വീണത്. ഇന്ന് പുലർച്ചെ ആറ് മണിയോടെ മൂരാട് റെയില്‍വേ ഗേറ്റിന് സമീപത്തായാണ് അപകടം സംഭവിച്ചത്.
Post Your Comments