GulfQatar

ഖത്തറിൽ സന്ദർശകരുടെ കുത്തൊഴുക്ക് : ഈ വർഷം ഒക്ടോബർ വരെ രാജ്യത്തെത്തിയത് നാല് ദശലക്ഷം പേർ

ഇതിൽ 41.8 ശതമാനം സന്ദർശകരും ജിസിസി രാജ്യങ്ങളിൽ നിന്നുള്ളവരാണ്

ദോഹ : ഈ വർഷം ഒക്ടോബർ അവസാനം വരെ നാല് ദശലക്ഷം സന്ദർശകർ ഖത്തറിലെത്തിയതായി റിപ്പോർട്ട്. ഖത്തർ ടൂറിസമാണ് ഈ കണക്കുകൾ പുറത്ത് വിട്ടത്

2023ലെ ആകെ സന്ദർശകരുടെ എണ്ണത്തെ 2024 ഒക്ടോബർ കഴിയുന്ന അവസരത്തിൽ തന്നെ മറികടന്നതായും അധികൃതർ പറഞ്ഞു. കഴിഞ്ഞ വർഷത്തെ ഇതേ കാലയളവിലെ കണക്കുകളുമായി താരതമ്യം ചെയ്യുന്ന അവസരത്തിൽ അന്താരാഷ്‌ട്ര സന്ദർശകരുടെ എണ്ണത്തിൽ 26 ശതമാനം വളർച്ച രേഖപ്പെടുത്തിയിട്ടുണ്ട്.

ഇതിൽ 41.8 ശതമാനം സന്ദർശകരും ജിസിസി രാജ്യങ്ങളിൽ നിന്നുള്ളവരാണ്.
ഖത്തറിലെത്തുന്ന സന്ദർശകരുടെ രാജ്യമനുസരിച്ചുള്ള പട്ടികയിൽ സൗദി അറേബ്യ, ഇന്ത്യ, യുകെ, ബഹ്‌റൈൻ, യുഎസ്എ, കുവൈറ്റ്, ഒമാൻ, ജർമ്മനി, യുഎഇ, ചൈന എന്നീ രാജ്യങ്ങളാണ് ആദ്യ പത്ത് സ്ഥാനങ്ങളിലുള്ളത്.

ശൈത്യകാല ടൂറിസം ആരംഭിക്കാനിരിക്കുന്ന സാഹചര്യത്തിൽ വരും ദിനങ്ങളിലും ഖത്തറിലെത്തുന്ന സഞ്ചാരികളുടെ എണ്ണത്തിൽ വലിയ കുതിപ്പ് രേഖപ്പെടുത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button