International

ഹിസ്ബുള്ളയെ ലക്ഷ്യമിട്ട് ലെബനനിൽ വീണ്ടും ഇസ്രയേലിന്റെ വ്യോമാക്രമണം

ലെബനനിൽ വീണ്ടും ഇസ്രയേലിന്റെ വ്യോമാക്രമണം. കിഴക്കൻ ലബനനിലെ ബാൽബെക്ക് നഗരത്തിൽ നടത്തിയ വ്യോമാക്രമണത്തിൽ 48 പേർ കൊല്ലപ്പെട്ടെന്നും അൻപതിലേറെ പേർക്ക് പരിക്കേറ്റെന്നുമാണ് റിപ്പോർട്ട്. ഈ പ്രദേശത്തുള്ളവരോട് ഒഴിഞ്ഞുപോകാൻ ഇസ്രയേൽ നേരത്തെ ആവശ്യപ്പെട്ടിരുന്നു. അതിനുള്ള സമയവും നൽകിയിരുന്നു.

ഹിസ്ബുള്ളയെ ലക്ഷ്യമിട്ട് ലെബനനിലെ വിവിധ പ്രദേശങ്ങളിൽ ഇസ്രയേൽ ആക്രമണം തുടരുകയാണ്. ബെയ്റൂട്ട് രാജ്യാന്തര വിമാനത്താവളത്തിനടുത്തും ഇസ്രയേൽ ആക്രമണം നടന്നു. ഇന്ന് പുലർച്ചെ നാലു തവണ ആക്രമണമുണ്ടായതായാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഇക്കാര്യം ലബനൻ ആരോഗ്യ മന്ത്രാലയം സ്ഥിരീകരിച്ചിട്ടുമുണ്ട്.

നേരത്തെ, ഇറാനുമായും ഹമാസുമായുമുള്ള യുദ്ധം രൂക്ഷമായിരിക്കെ ഇസ്രയേൽ പ്രതിരോധ മന്ത്രി യോവ് ഗല്ലാന്റിനെ പ്രധാനമന്ത്രി ബെന്യമിൻ നെതന്യാഹു പുറത്താക്കിയിരുന്നു. അഭിപ്രായ വ്യത്യാസങ്ങളുടെ പേരിലാണ് ഗല്ലാന്റിനെ നെതന്യാഹു പുറത്താക്കിയത്. പശ്ചിമേഷ്യയിൽ സംഘർഷം രൂക്ഷമായിരിക്കെയാണ് നെതന്യാഹുവിന്റെ ഈ തീരുമാനം.

shortlink

Related Articles

Post Your Comments

Related Articles


Back to top button