India

സര്‍ക്കാര്‍ ജോലികളിലേക്കുള്ള നിയമന പ്രക്രിയ ആരംഭിച്ച ശേഷം മാനദണ്ഡങ്ങൾ മാറരുത് : സുപ്രീംകോടതി

സുതാര്യതയും വിവേചനമില്ലായ്മയും സര്‍ക്കാര്‍ നിയമനങ്ങളുടെ മകുടങ്ങളാവണം

ന്യൂദല്‍ഹി : സര്‍ക്കാര്‍ ജോലികളിലേക്കുള്ള നിയമന പ്രക്രിയ ആരംഭിച്ച ശേഷം മാനദണ്ഡങ്ങളില്‍ മാറ്റം വരുത്തരുതെന്ന് സുപ്രീംകോടതി.
ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡിന്റെ നേതൃത്വത്തിലുള്ള അഞ്ചംഗ ബെഞ്ചാണ് ഉത്തരവിട്ടത്.

മാറ്റം വരുത്തുന്നുണ്ടെങ്കില്‍ അക്കാര്യം നേരത്തെ വ്യക്തമാക്കണം. മാനദണ്ഡങ്ങള്‍ നിയമന പ്രക്രിയ തുടങ്ങും മുമ്പ് നിശ്ചയിച്ചതാകണം. ഇടയ്ക്കു വച്ച് അതു മാറ്റരുത്. കൂടാതെ നിയമന ചട്ടങ്ങള്‍ ഏകപക്ഷീയമാവരുതെന്നും അത് ഭരണഘടനയുടെ അനുച്ഛേദം 14 അനുസരിച്ചാവണമെന്നും കോടതി നിര്‍ദേശിച്ചു.

സുതാര്യതയും വിവേചനമില്ലായ്മയും സര്‍ക്കാര്‍ നിയമനങ്ങളുടെ മകുടങ്ങളാവണം.
നിയമനത്തിന്റെ ഇടയ്ക്കു വച്ച് മാനദണ്ഡം മാറ്റി ഉദ്യോഗാര്‍ഥികളെ അമ്പരപ്പിക്കരുതെന്നും കോടതി വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button