Kerala

ഷെമി വ്യാപാരിയെ ഹണിട്രാപ്പിൽ കുടുക്കി തട്ടിയെടുത്തത് രണ്ടര കോടി: ദമ്പതികൾ പിടിയിലായത് ആഡംബരജീവിതത്തിനിടെ

തൃശൂർ: തൃശ്ശൂരിലെ വ്യാപാരിയെ കരുനാ​ഗപ്പള്ളിക്കാരി ഷെമി ഹണിട്രാപ്പിൽ കുടുക്കിയത് വീഡിയോ കോളിലൂടെ ന​ഗ്നതകാട്ടി. വ്യാപാരിയുമെത്തുള്ള ന​ഗ്ന വീഡിയോ കോൾ ദൃശ്യങ്ങൾ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി രണ്ടര കോടി രൂപയാണ് ഷെമിയെന്ന ഫാബി വ്യവസായിയിൽ നിന്നും തട്ടിയെടുത്തത്. പണത്തിനായി ഭീഷണി പതിവായതോടെയാണ് വ്യാപാരി പരാതി നൽകിയതും മുപ്പത്തെട്ടുകാരിയായ യുവതിയും ഭർത്താവും അറസ്റ്റിലായതും.

കൊല്ലം കരുനാഗപ്പള്ളി ഒറ്റയിൽപടിതറ്റിൽ ഫാബി -38, ഇവരുടെ ഭർത്താവ് പെരിനാട് മുണ്ടക്കൽ തട്ടുവിള പുത്തൻവീട്ടിൽ സോജൻ (32) എന്നിവരെ കഴിഞ്ഞ ദിവസമാണ് തൃശ്ശൂർ വെസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തത്. അറസ്റ്റിലായത്. 2020ൽ വ്യാപാരിയെ വാട്സാപ് വഴി പരിചയപ്പെട്ട ഷെമി എറണാകുളത്ത് ഹോസ്റ്റലിൽ താമസിക്കുന്ന 23 വയസ്സുള്ള യുവതിയാണെന്നാണ് വിശ്വസിപ്പിച്ചത്. ഹോസ്റ്റൽ ഫീസിനും മറ്റുമെന്നും പറഞ്ഞ് വ്യാപാരിയിൽനിന്ന് കടം വാങ്ങിത്തുടങ്ങി.

ഫാബിയുടെ ആരും വീണുപോകുന്ന സൗന്ദര്യവും കൂസലില്ലായ്മയുമാണ് വ്യാപാരിയെ ഫാബിയോട് കൂടുതൽ അടുപ്പിച്ചത്. ലൈംഗിക ചുവയുള്ള വീഡിയോ കോളുകളിലേക്ക് പിന്നീട് ഫാബി ചുവടു മാറ്റി. അതിന് പിന്നാലെ നഗ്നത പകർത്തിയ വീഡിയോ പുറത്തു വിടുമെന്ന് ഭീഷണിപ്പെടുത്തിയതോടെ വ്യാപാരി ഭയന്നു. ഈ ഭയം മുതലെടുത്ത് വൻ തുകകൾ ആവശ്യപ്പെടുകയായിരുന്നു. തന്റെ കൈവശമുള്ള പണവും ഭാര്യയുടെയും ഭാര്യാമാതാവിന്റെയും പേരിലുള്ള ഫിക്‌സഡ് ഡെപ്പോസിറ്റ് തുകകളും പിൻവലിച്ച് ഫാബിക്ക് നൽകി. പിന്നീട് ഭാര്യയുടെ സ്വർണാഭരണങ്ങൾ പണയം വച്ചും പണം നൽകി. ഒട്ടാകെ രണ്ടരക്കോടി രൂപയോളം ഫാബി ഘട്ടംഘട്ടമായി തട്ടിയെടുത്തു.

പിന്നെയും ഫാബി പണം ആവശ്യപ്പെ‍ടാൻ തുടങ്ങിയതോടെ വ്യാപാരി മകനെ ഇക്കാര്യം അറിയിച്ചു. പിന്നാലെ വെസ്റ്റ് പോലീസിൽ പരാതി നൽകി. ജില്ലാ പോലീസ് മേധാവി ആർ. ഇളങ്കോ, തൃശൂർ സബ് ഡിവിഷൻ എ.സി.പി. എൻ.എസ്. സലീഷ് എന്നിവരുടെ നേതൃത്വത്തിൽ വെസ്റ്റ് പോലീസ് ഇൻസ്‌പെക്ടർ പി. ലാൽകുമാർ, സൈബർ സ്റ്റേഷൻ പോലീസ് ഇൻസ്‌പെക്ടർ വി.എസ്. സുധീഷ് കുമാർ, വെസ്റ്റ് പോലീസ് സബ് ഇൻസ്‌പെക്ടർ സെസിൽ കൃസ്ത്യൻ രാജ്, എ.എസ്.ഐ. പ്രീത, ദീപക്ക്, ഹരീഷ്, അജിത്ത്, അഖിൽ, വിഷ്ണു, നിരീക്ഷ എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടിച്ചത്.

തന്നേക്കാൾ ആറ് വയസ്സിന് ഇളപ്പമുള്ള സോജനൊപ്പം ഫാബി ആഡംബര ജീവിതം നയിക്കുകയായിരുന്നുവെന്ന് പൊലീസ് കണ്ടെത്തി. പ്രതികൾ കൊല്ലം പനയത്തുള്ള അഷ്ടമുടിമുക്ക് എന്ന സ്ഥലത്ത് ആഡംബര ജീവിതം നയിക്കുകയായിരുന്നു. അവിടെ നിന്നും ഒളിവിൽ പോയ പ്രതികളെ ശ്രമകരമായ ദൗത്യത്തിലൂടെയാണ് പിടികൂടിയത്.വ്യാപാരിയിൽ നിന്നും ഫാബി തട്ടിയെടുത്ത രണ്ടരക്കോടി രൂപയുടെ വസ്തുക്കളും പൊലീസ് കണ്ടെടുത്തു.

ഏകദേശം 82 പവൻ സ്വർണാഭരണങ്ങളും ഇന്നോവ കാർ, ടയോട്ട ഗ്ലാൻസ കാർ, മഹീന്ദ്ര ഥാർ ജീപ്പ്, മേജർ ജീപ്പ്, എൻഫീൽഡ് ബുള്ളറ്റ് എന്നീ വാഹനങ്ങളും ഫാബിയും സോജനും വാങ്ങിയിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button