പുരി: ഒഡിഷയിലെ ഭദ്രക് റെയില്‍വേ സ്റ്റേഷനിലൂടെ കടന്നു പോയ ട്രെയിനിന് നേരെ അജ്ഞാതരുടെ ആക്രമണം. പുരി-ന്യൂഡല്‍ഹി നന്ദൻ കാനൻ എക്സ്പ്രസിന് നേർക്ക് വെടിയുതിർക്കുകയും ലോഹക്കഷ്ണങ്ങള്‍ എറിയുകയുമായിരുന്നു.
read also: കെ റെയിലിന് കേന്ദ്രം അനുമതി നല്കിയാലും കേരളത്തില്‍ നടപ്പാക്കാൻ അനുവദിക്കില്ല: വി ഡി സതീശൻ
സംഭവത്തില്‍ ഗാർഡ് കോച്ചിന്റെ ജനൽ തകർന്നു. ഒഡിഷയിലെ പുരിയില്‍ നിന്ന് ഡല്‍ഹിയിലെ ആനന്ദ് വിഹാർ ടെർമിനല്‍ വരെ പോകുന്ന എക്സ്പ്രസ് ട്രെയിനിന് നേരെ രാവിലെ ഒമ്പതരയോടെയായിരുന്നു ആക്രമണം. ആർക്കും പരിക്കേറ്റതായി റിപ്പോർട്ടുകളില്ല.
പൊലീസ് അന്വേഷണം ആരംഭിച്ചതായി റെയില്‍വേ അറിയിച്ചു.
Post Your Comments