ജറുസലം: ഹിസ്ബുല്ലയുടെ മുതിർന്ന നേതാവിനെ ഇസ്രയേൽ ലെബനനിൽ നിന്ന് ജീവനോടെ പിടികൂടി. ഇസ്രയേലും ലെബനീസ് അധികൃതരും ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ടെങ്കിലും ഇസ്രയേൽ സൈന്യത്തിന്റെ പിടിയിലായ ഹിസ്ബുല്ല നേതാവിന്റെ കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. ഇസ്രയേലിന്റെ നാവിക സേനയാണ് ലബനനിൽ നിന്ന് 30 കിലോമീറ്റർ വടക്കുള്ള ബട്രൂണിൽ നിന്നും ഹിസ്ബുല്ലയുടെ മുതിർന്ന നേതാവിനെ പിടികൂടിയത്.
ഇയാളെ ഇസ്രയേലിൽ എത്തിച്ച് ചോദ്യം ചെയ്യുകയാണെന്ന് ഇസ്രയേൽ സൈന്യം അറിയിച്ചു. അതേസമയം, ഇസ്രയേലിനെതിരെ യുഎൻ രക്ഷാസമിതിയിൽ പരാതി നൽകാനാണ് ലെബനന്റെ നീക്കം. ലബനനിൽ നിന്ന് 30 കിലോമീറ്റർ വടക്കുള്ള ബട്രൂണിൽ സേന ഇറങ്ങി ലബനീസ് പൗരനെ പിടികൂടിയെന്ന് രണ്ട് ലബനീസ് സൈനിക ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.
ലൈബനനിൽ കടന്നുകയറിയുള്ള സൈനിക നടപടിയെ കുറിച്ചുള്ള വിവരങ്ങൾ ഇസ്രയേൽ പുറത്തുവിട്ടതിനു പിന്നാലെ ലബനീസ് വിദേശകാര്യ മന്ത്രിയുമായി പ്രധാനമന്ത്രി നജീബ് മികാട്ടി ആശയവിനിമയം നടത്തി. ഏകദേശം ഇരുപതു പേരടങ്ങുന്ന സായുധസംഘം ഒരു വീടിനു മുന്നിൽ നിന്ന്, വസ്ത്രം കൊണ്ട് മുഖം മറച്ച ഒരാളെ പിടിച്ചുകൊണ്ടു പോകുന്ന ദൃശ്യങ്ങൾ ലബനീസ് മാധ്യമപ്രവർത്തകർ സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തു.
സൈനിക നടപടിക്കായി ലബനനിൽ ഇറങ്ങിയ ഇസ്രയേൽ സേനയെ സഹായിച്ചത് യുഎൻ സമാധാന സേനയാണെന്ന ഏതാനും ലബനീസ് മാധ്യമപ്രവർത്തകരുടെ ആരോപണം വക്താവ് കാൻഡിസ് ആർഡിയൽ നിഷേധിച്ചു. തെറ്റായ വിവരങ്ങളും വ്യാജ പ്രചാരണങ്ങളും സമാധാന സേനയെ അപകടത്തിലാക്കുമെന്ന് അദ്ദേഹം പറഞ്ഞു.
Post Your Comments