Latest NewsIndia

രാജ്യത്തിൻ്റെ അതിർത്തിയിൽ ഒരിഞ്ച് പോലും വിട്ടുവീഴ്ച ചെയ്യാനാകില്ല ; സൈന്യത്തെ ഓർത്ത് അഭിമാനിക്കുന്നു : പ്രധാനമന്ത്രി

സൈനികർ കാരണം തങ്ങളുടെ രാജ്യം സുരക്ഷിതമാണെന്ന് ഇന്ത്യയിലെ ജനങ്ങൾക്ക് തോന്നുന്നുണ്ടെന്നും മോദി

ഭുജ്: അതിർത്തിയിലെ ഒരിഞ്ച് ഭൂമിയിൽ പോലും ഇന്ത്യക്ക് വിട്ടുവീഴ്ച ചെയ്യാൻ കഴിയില്ലെന്ന് ആവർത്തിച്ച് പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഗുജറാത്തിലെ കച്ച് മേഖലയിൽ സൈനികർക്കൊപ്പം ദീപാവലി ആഘോഷിച്ച ശേഷം അവരെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.

രാജ്യത്തെ പ്രതിരോധിക്കാനുള്ള സൈന്യത്തിൻ്റെ ശക്തിയിൽ ജനങ്ങൾ വിശ്വസിക്കുന്നുണ്ടെന്ന് പറഞ്ഞ മോദി തങ്ങൾ സൈനികരുടെ ദൃഢനിശ്ചയത്തെ വിശ്വസിക്കുന്നുവെന്നും വ്യക്തമാക്കി.ഇന്ന് ഭാരതത്തിന് അതിൻ്റെ ഒരിഞ്ച് അതിർത്തിയിൽ പോലും വിട്ടുവീഴ്ച ചെയ്യാൻ കഴിയില്ല. അതുകൊണ്ടാണ് തങ്ങളുടെ നയങ്ങൾ സായുധ സേനയുടെ നിശ്ചയദാർഢ്യവുമായി പൊരുത്തപ്പെടുന്നതെന്ന് മോദി വ്യക്തമാക്കി.

കൂടാതെ സൈനികർ കാരണം തങ്ങളുടെ രാജ്യം സുരക്ഷിതമാണെന്ന് ഇന്ത്യയിലെ ജനങ്ങൾക്ക് തോന്നുന്നുണ്ട്. ലോകം നമ്മുടെ സൈന്യത്തെ കാണുമ്പോൾ അത് ഇന്ത്യയുടെ ശക്തിയെ കണക്കാക്കുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു. എന്നാൽ ശത്രുക്കൾ സൈനികരെ കാണുമ്പോൾ അവരുടെ ദുഷിച്ച പദ്ധതികളുടെ അവസാനമാണ് അവർ ദർശിക്കുന്നതെന്നും മോദി സൈനികരോട് പറഞ്ഞു.

ദിപാവലി ദിനത്തിൽ സൈനികർക്ക് മധുരം നൽകുകയും അവർക്കും കുടുംബാംഗങ്ങൾക്കും അദ്ദേഹം ആശംസകൾ നേരുകയും ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button