KeralaLatest NewsNews

അടുത്ത 3 മണിക്കൂറില്‍ ഇടിമിന്നലോടു കൂടിയ കനത്ത മഴയ്ക്ക് സാധ്യത, വ്യാഴാഴ്ച അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

കൊല്ലം തെന്മലയില്‍ കനത്തമഴയില്‍ മലവെള്ളപ്പാച്ചിലുണ്ടായി

തിരുവനന്തപുരം: സംസ്ഥാനത്ത്   കനത്ത മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. വ്യാഴാഴ്ച പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളില്‍ യെല്ലോ അലർട്ടുണ്ട്. കേരളത്തിന്റെ കിഴക്കൻ മേഖലകളില്‍ ഇന്ന് അതിശക്തമായ മഴയാണ് പെയ്തത്. കൊല്ലം തെന്മലയില്‍ കനത്തമഴയില്‍ മലവെള്ളപ്പാച്ചിലുണ്ടായി.

read also: പാവം ഒരു കന്നഡക്കാരിയെ നോവിച്ച്‌ ഡിവോര്‍സ് ചെയ്തു, എലിസബത്ത് എവിടെ? കുറിപ്പ് ചര്‍ച്ചയാകുന്നു

സംസ്ഥാനത്ത് പുതുക്കിയ മഴ മുന്നറിയിപ്പ് പ്രകാരം അടുത്ത 3 മണിക്കൂറില്‍ 8 ജില്ലകളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്കും കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിലാണ് ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റർ വരെ വേഗതയില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പിൽ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button