Latest NewsNewsIndia

ജമ്മു കശ്മീരിലെ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 7 ആയി, ബാരാമുള്ളയില്‍ ഒരു ഭീകരനെ വധിച്ച് സൈന്യം

ന്യൂഡല്‍ഹി: ജമ്മു കശ്മീരിലുണ്ടായ ഭീകരാക്രണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം ഏഴായി. മരിച്ച അഞ്ചുപേര്‍ അതിഥി തൊഴിലാളികളാണ്. സോനംമാര്‍ഗിലെ തുരങ്ക പാത നിര്‍മ്മാണത്തിനായി കൊണ്ടുവന്ന തൊഴിലാളികളെയാണ് ഭീകരര്‍ വെടിവെച്ച് കൊലപ്പെടുത്തിയത്. ഭീകരര്‍ക്കായി സുരക്ഷാ സേന തെരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്. അതിനിടെ, ബാരാമുള്ളയില്‍ സൈന്യം ഒരു ഭീകരനെ വധിച്ചു. ആക്രമണത്തെ കേന്ദ്രമന്ത്രി നിധിന്‍ ഗഡ്കരിയും ജമ്മു കശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ളയും അപലപിച്ചു. ഭീകരര്‍ക്കെതിരെ കര്‍ശന നടപടി ഉണ്ടാകുമെന്ന് കേന്ദ്രമന്ത്രി അമിത് ഷാപറഞ്ഞു.

Read Also: നിരോധിത മേഖലയായ മട്ടാഞ്ചേരി സിനഗോഗ് ഡ്രോണ്‍ ഉപയോഗിച്ച് അനധികൃതമായി പകര്‍ത്തി: രണ്ട് പേര്‍ അറസ്റ്റില്‍

അതേസമയം, ഡല്‍ഹി രോഹിണിയില്‍ സ്‌കൂളിലുണ്ടായ പൊട്ടിത്തെറിയില്‍ കേന്ദ്ര ഏജന്‍സികളുടെയും ഡല്‍ഹി പൊലീസിന്റെയും അന്വേഷണം തുടരുന്നു. ഇന്നലെ പൊട്ടിത്തെയുണ്ടായ സ്ഥലത്തുനിന്നും ശേഖരിച്ച സാമ്പിളിന്റെ പ്രാഥമിക പരിശോധന ഫലം ഇന്ന് ലഭിച്ചേക്കും. ഇതിലൂടെ ഏത് തരം സ്‌ഫോടക വസ്തുവാണ് ഉപയോഗിച്ചത് എന്നതടക്കമുള്ള വിവരങ്ങള്‍ സ്ഥിരീകരിക്കാനാകുമെന്നാണ് പൊലീസിന്റെ പ്രതീക്ഷ. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങളടക്കം പരിശോധിക്കുന്നത് തുടരുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button