KeralaLatest NewsNews

അറിവിന്റെ ലോകത്തേക്ക് പ്രവേശിക്കുന്ന കുഞ്ഞു കൂട്ടുകാര്‍ക്ക് നന്മയും വിജയവും നേരുന്നു: മോഹന്‍ലാല്‍

കൊച്ചി: വിജയദശമി ആശംസകളുമായി നടന്‍ മോഹന്‍ലാല്‍. അറിവിന്റെ ലോകത്തേക്ക് പ്രവേശിക്കുന്ന കുഞ്ഞു കൂട്ടുകാര്‍ക്ക് നന്മയും വിജയവും നേരുന്നുവെന്ന് മോഹന്‍ലാല്‍ കുറിച്ചു. സോഷ്യല്‍ മീഡിയയിലൂടെ ആയിരുന്നു മോഹന്‍ലാലിന്റെ ആശംസ. ‘ആദ്യാക്ഷരം കുറിച്ച് അറിവിന്റെ ലോകത്തേക്ക് പ്രവേശിക്കുന്ന എല്ലാ പ്രിയപ്പെട്ട കുഞ്ഞു കൂട്ടുകാര്‍ക്കും നന്മയും വിജയവും നേരുന്നു. എല്ലാവര്‍ക്കും സ്‌നേഹവും ഐശ്വര്യവും നിറഞ്ഞ വിജയദശമി ആശംസകള്‍’, എന്നാണ് മോഹന്‍ലാല്‍ കുറിച്ചത്.

Read Also: ബാബാ സിദ്ദിഖിയുടെ കൊലപാതകത്തില്‍ 2 പ്രതികള്‍ പിടിയില്‍; ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി

അതേസമയം, ക്ഷേത്രങ്ങളില്‍ വിദ്യാരംഭച്ചടങ്ങുകള്‍ക്കായി വന്‍ തിരക്കാണ് അനുഭവപ്പെട്ടത്. സാഹിത്യ, സാമൂഹിക രംഗത്തെ പ്രമുഖര്‍ സംസ്ഥാനത്ത് ഉടനീളം കുട്ടികളെ എഴുത്തിനിരുത്തി. പനച്ചിക്കാട് ക്ഷേത്രമടക്കമുള്ള ആരാധനാലയങ്ങളിലും, മലപ്പുറത്ത് തുഞ്ചന്‍ പറമ്പ് അടക്കമുള്ള സാംസ്‌കാരിക കേന്ദ്രങ്ങളിലും എഴുത്തിനിരുത്തല്‍ ചടങ്ങ് നടന്നു. എഴുത്തിനിരുത്തലിനോട് അനുബന്ധിച്ച് വിപുലമായ ചടങ്ങുകളും ആഘോഷവുമാണ് തിരൂര്‍ തുഞ്ചന്‍ പറമ്പിലും ദക്ഷിണ മൂകാംബിക എന്നറിയപ്പെടുന്ന പനച്ചിക്കാട് ദേവീ ക്ഷേത്രത്തിലുമടക്കം നടന്നത്. തുഞ്ചന്‍പറമ്പില്‍ രാവിലെ 4.30 മുതല്‍ വിദ്യാരംഭം തുടങ്ങി. 50 ആചാര്യന്മാരാണ് കുരുന്നുകള്‍ക്ക് ഹരിശ്രീ കുറിച്ചു നല്‍കിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button