KeralaLatest NewsNews

തിരുവനന്തപുരത്ത് മുറിൻ ടൈഫസ് സ്ഥിരീകരിച്ചു

സിഎംസി വെല്ലൂരില്‍ നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്

തിരുവനന്തപുരം: തിരുവനന്തപുരത്ത് ചെള്ള് പനിക്ക് സമാനമായ ബാക്ടീരിയല്‍ രോഗം ‘മുറിൻ ടൈഫസ്’ സ്ഥിരീകരിച്ചു. വിദേശത്ത് നിന്നു വന്ന 75 വയസ്സുകാരനാണു രോഗബാധ. ഈ ബാക്ടീരിയല്‍ രോഗം ഇന്ത്യയില്‍ റിപ്പോർട്ട് ചെയ്യുന്നത് അപൂർവമായാണ്. രോഗി ഈഞ്ചയ്ക്കലിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.

സിഎംസി വെല്ലൂരില്‍ നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. മ്യൂറിൻ ടൈഫസിന് കാരണമാകുന്ന രോഗാണു പകരുന്നത് പ്രത്യേകതരം ചെള്ളിലൂടെയാണ്. മനുഷ്യനില്‍ നിന്ന് മനുഷ്യരിലേക്ക് പകരില്ല.

read also: ബിജെപി സംസ്ഥാന അധ്യക്ഷനായി കെ സുരേന്ദ്രൻ തുടരും: ആർഎസ്എസ് ബിജെപി സംയുക്ത യോഗത്തിൽ എതിരില്ലാതെ തീരുമാനം

സെപ്റ്റംബർ എട്ടിനാണ് ശരീര വേദനയും വിശപ്പില്ലായ്മയും തളർച്ചയും മൂലം ഇദ്ദേഹം ആശുപത്രിയില്‍ ചികിത്സ തേടിയത്. തുടർന്ന് നടത്തിയ പരിശോധനകളില്‍ കരളിന്റെയും കിഡ്നിയുടെയും പ്രവർത്തനം തകരാറിലായതായും കണ്ടെത്തി. അതിഗുരുതാവസ്ഥയിലായിരുന്ന രോഗിയുടെ ആരോഗ്യനില ഇപ്പോള്‍ മെച്ചപ്പെട്ടിട്ടുണ്ട്.

shortlink

Post Your Comments


Back to top button