KeralaLatest NewsNews

‘പ്രയാഗയുമായി സംസാരിച്ചതേയുള്ളൂ, ഇതൊന്നും അവള്‍ക്ക് അറിയുന്ന കാര്യങ്ങളല്ല’: പ്രതികരണവുമായി നടിയുടെ അമ്മ

ലഹരിക്കേസില്‍ നടിയെ ചോദ്യം ചെയ്യാന്‍ ഒരുങ്ങുകയാണ് പൊലീസ്

കൊച്ചി: കുപ്രസിദ്ധ ഗുണ്ടാ നേതാവ് ഓംപ്രകാശിനെ കൊച്ചിയിലെ ഹോട്ടലില്‍ എത്തി നടി പ്രയാഗ മാര്‍ട്ടിന്‍ സന്ദര്‍ശിച്ചെന്ന ആരോപണത്തില്‍ പ്രതികരണവുമായി ജിജി മാര്‍ട്ടിന്‍ രംഗത്ത്. ഇതൊന്നും പ്രയാഗയ്ക്ക് അറിയുന്ന കാര്യങ്ങളല്ലെന്നും മകളുമായി ഇപ്പോള്‍ സംസാരിച്ചതേയുള്ളൂവെന്നുമാണ് ഒരു മാദ്ധ്യമത്തിന് നല്‍കിയപ്രതികരണത്തിൽ ജിജി മാര്‍ട്ടിന്‍ പറയുന്നത്.

read also: കമ്യൂണിസ്റ്റ് പാര്‍ട്ടി ആര്‍ക്ക് മുന്നിലും കീഴടങ്ങില്ല:  വിജയരാഘവന്‍

 പ്രയാഗയും നടന്‍ ശ്രീനാഥ് ഭാസിയും കുണ്ടന്നൂരിലെ ഓംപ്രകാശ് താമസിച്ചിരുന്ന ഹോട്ടലില്‍ എത്തിയിരുന്നുവെന്നാണ് പോലീസ് പറയുന്നത്. താരങ്ങളെ ഇവിടെ എത്തിച്ച വ്യക്തിയെ പൊലീസ് നേരത്തെ കസ്റ്റഡിയില്‍ എടുത്തിരുന്നു. എളമക്കര സ്വദേശി ബിനു ജോസഫിനെയാണ് എറണാകുളം സൗത്ത് പൊലീസ കസ്റ്റഡിിയിലെടുത്തത്. ഇയാളെ പൊലീസ് ചോദ്യം ചെയ്യുകയാണ്.

കൊച്ചിയിലെ ലഹരിഇടപാടുകളിലെ പ്രധാന കണ്ണിയാണ് ബിനു ജോസഫെന്ന് പൊലീസ് പറഞ്ഞു. ലഹരി ഇടപാടിന്റെ ഭാഗമായാണോ താരങ്ങള്‍ എത്തിയതെന്നാണ് പൊലീസ് പരിശോധിക്കുന്നത്

shortlink

Related Articles

Post Your Comments

Related Articles


Back to top button