KeralaLatest News

‘അജിത്ത്‌ കുമാറിന്റെ തലയിൽ നിന്ന് ആ തൊപ്പി ഊരിക്കും എന്ന് പറഞ്ഞവന്റെ പേര് അൻവറെന്നാ സി.എമ്മേ’- പിവി അൻവറിന്റെ കുറിപ്പ്

എഡിജിപി എംആര്‍ അജിത്കുമാറിനെ ക്രമസമാധാന ചുമതലയിൽ നിന്ന് മാറ്റിക്കൊണ്ടുള്ള സര്‍ക്കാര്‍ നടപടിക്ക് പിന്നാലെ പരിഹാസവുമായി പിവി അൻവർ എംഎല്‍എ . എഡിജിപിയുടെ ചിത്രവും ചേര്‍ത്തുകൊണ്ട് ഫേസ്ബുക്കിൽ പങ്കിട്ട പോസ്റ്റിലൂടെയാണ് പ്രതികരണം.

അജിത് കുമാറിന്റെ തലയിൽ നിന്ന് തൊപ്പി ഊരിക്കും എന്ന പറഞ്ഞവന്റെ പേര് അൻവറെന്നാ സി.എമ്മേ എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. അതേസമയം, അവസാന വിക്കറ്റും വീണു, അരങ്ങത്തുനിന്ന് അടുക്കളയിലേക്ക് എന്നായിരുന്നു മുൻ മന്ത്രി കെടി ജലീലിന്‍റെ പ്രതികരണം.

എഡിജിപിക്കെതിരായ നടപടിയിൽ പ്രതികരിച്ച് വിക്കറ്റ് സ്റ്റംപ് തെറിക്കുന്നതിന്‍റെ ചിത്രം ഉള്‍പ്പെടെ ചേര്‍ത്തുകൊണ്ടായിരുന്നു കെടി ജലീലിന്‍റെ ഫേയ്ബുക്ക് കുറിപ്പ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button