KeralaLatest NewsArticleNewsWriters' Corner

കൂടെപ്പിറപ്പിനെ, ഭർത്താവിനെ നഷ്‌ടപ്പെടുമ്പോൾ ഉള്ള വേദനയെക്കാളും വലുതാണോ മനാഫിന്റെ യൂട്യൂബ് ചാനൽ : കുറിപ്പ്

അർജുൻ, മനാഫ് ഈ രണ്ടു പേരും നമുക്കിന്നു ഏറെ സുപരിചിതരാണ്.

അർജുൻ, മനാഫ് വിവാദങ്ങളിൽ ഡോ. അനുജ ജോസഫ് പങ്കുവച്ച കുറിപ്പ് ശ്രദ്ധ നേടുന്നു. ഇന്നാ മനുഷ്യൻ നേരിടുന്ന ആരോപണങ്ങളിൽ മനസ്സ് നോവുന്നുന്നുണ്ടാവാം അർജുന്. ആരും കാണാത്ത ലോകത്തിരുന്നു ആ മനുഷ്യന്റെ ആത്മാവ് വേദനിക്കുമെന്നതും സത്യമാണെന്ന് അനുജ കുറിപ്പിൽ പറയുന്നു.

read also: നടൻ ബിബിൻ ജോർജിനെ കോളേജ് പ്രിൻസിപ്പാൾ അപമാനിച്ച്‌ ഇറക്കിവിട്ടതായി ആക്ഷേപം

കുറിപ്പ്

അർജുൻ, മനാഫ് ഈ രണ്ടു പേരും നമുക്കിന്നു ഏറെ സുപരിചിതരാണ്. കാരണം നമ്മുടെ ആരുമല്ലായിരുന്നിട്ടും ഒരാൾ എങ്ങനേലും ഒന്നു ജീവനോടെ ഉണ്ടായിരിക്കണേയെന്നു ഏവരും ഒറ്റ മനസ്സോടെ പ്രാർത്ഥിച്ചതും, കേവലം തൊഴിലാളിയല്ല കൂടെപ്പിറപ്പാണെന്നും വിശ്വസിച്ചു ഗംഗവാലി പുഴയരികിൽ ആട്ടിപ്പായിച്ച ഉദ്യോഗസ്ഥരുടെ അടുത്തേയ്ക്ക് ഓടി നടന്ന മനാഫ് എന്ന വ്യക്തിയെയും ആരും മറക്കാനിടയില്ല. മരണമടഞ്ഞ ഒരു വ്യക്തിയുടെ പേരിൽ ഒരാൾ മുതലെടുപ്പ് നടത്തുന്നുവെന്നതിൽ വാസ്തവം ഉണ്ടേൽ അതു തെറ്റു തന്നെയാണ്.

എന്നാൽ ഇവിടെ മനാഫ് എന്ന വ്യക്തി നിസ്വാർത്ഥമായി തന്നെയാണ് അർജുന് വേണ്ടി നിലകൊണ്ടതെന്ന വസ്തുതയ്ക്കൊപ്പം നിൽക്കാൻ ആണ് താല്പര്യം, മറ്റൊന്നും കൊണ്ടല്ല ആട്ടിപ്പാ യ്ക്കലുകൾക്കപ്പുറം മനുഷ്യത്യം കണ്ടതു ഞാനാ വ്യക്തിയിൽ മാത്രമാണ്. ഇന്നാ മനുഷ്യൻ നേരിടുന്ന ആരോപണങ്ങളിൽ മനസ്സ് നോവുന്നുന്നുണ്ടാവാം അർജുന്. ആരും കാണാത്ത ലോകത്തിരുന്നു ആ മനുഷ്യന്റെ ആത്മാവ് വേദനിക്കുമെന്നതും സത്യമാണ്.

എന്തിന്റെ പേരിൽ ആണ് ഈ കലഹം, ഒരു കൂടെപ്പിറപ്പിനെ നഷ്‌ടപ്പെടുമ്പോൾ, ഭർത്താവിനെ നഷ്‌ടപ്പെടുമ്പോൾ, അപ്പനെ നഷ്‌ടപ്പെടുമ്പോൾ ഉള്ള വേദനയെക്കാളും വലുതാണോ മനാഫ് എന്ന വ്യക്തിയുടെ യൂട്യൂബ് ചാനലും subscribserum എന്നു ചോദിച്ചു പോകുവാണ്.അർജുനോടുള്ള ഓരോരുത്തരുടെയും ഇഷ്ടം മാനിച്ചെങ്കിലും അദ്ദേഹത്തിന്റെ കുടുംബം ഈ അവസരത്തിൽ ആരോപണങ്ങൾ ഉന്നയിക്കുന്നത് നിർത്തണമെന്നതൊരു അപേക്ഷയാണ്‌.

മതത്തിനും രാഷ്ട്രീയതാല്പര്യങ്ങൾക്കും അപ്പുറം കേവലം മനുഷ്യർ മാത്രമാണ് നാമെന്നുള്ള ചിന്ത മതി, വിദ്വേഷവും വാശിയുമൊക്കെ താനെ ഇല്ലാണ്ടാവാൻ.
Dr. Anuja Joseph

shortlink

Related Articles

Post Your Comments

Related Articles


Back to top button