KeralaLatest NewsNews

കെഎസ്‌ആര്‍ടിസി ബസ് ഇടിച്ചു: അമ്മയ്‌ക്കൊപ്പം സ്‌കൂട്ടറില്‍ യാത്ര ചെയ്ത എട്ടുവയസുകാരിക്ക് ദാരുണാന്ത്യം

അഡ്വഞ്ചര്‍ സ്‌കൂളിലെ മൂന്നാം ക്ലാസ് വിദ്യാര്‍ഥിനി ആരാധ്യയാണ് മരിച്ചത്.

കൊച്ചി: അമ്മയോടൊപ്പം സ്‌കൂട്ടറില്‍ യാത്ര ചെയ്തിരുന്ന എട്ടുവയസുകാരി കെഎസ്‌ആര്‍ടിസി ബസ് ഇടിച്ചു മരിച്ചു. മൂവാറ്റുപുഴ എംസി റോഡില്‍ ഉപ്പുകണ്ടം പെട്രോള്‍ പമ്പിന് സമീപത്തുവവച്ച്‌ വൈകീട്ടുണ്ടായ അപകടത്തിൽ പാമ്പാക്കുട അഡ്വഞ്ചര്‍ സ്‌കൂളിലെ മൂന്നാം ക്ലാസ് വിദ്യാര്‍ഥിനി ആരാധ്യയാണ് മരിച്ചത്.

read also: അന്ന് മന്ത്രി വീണാ ജോര്‍ജ് സിപിഎമ്മിലേക്ക് മാലയിട്ട് സ്വീകരിച്ചു, ഇന്ന് വിദേശ മദ്യവുമായി അറസ്റ്റില്‍!!

പെരിയപ്പുറം കൊച്ചു മലയില്‍ അരുണ്‍-അശ്വതി ദമ്പതികളുടെ മകളാണ് ആരാധ്യ. അമ്മ അശ്വതിയാണ് സ്‌കൂട്ടര്‍ ഓടിച്ചിരുന്നത്. ഇളയ കുട്ടിയും ഇവര്‍ക്കൊപ്പമുണ്ടായിരുന്നുവെങ്കിലും പരിക്ക് ഗുരുതരമല്ല. സ്‌കൂളിലെ ഡാന്‍സ് പ്രോഗ്രാമിന് ഡ്രസ്സ് എടുക്കാന്‍ കൂത്താട്ടുകുളത്തേക്ക് വന്നതായിരുന്നു കുടുംബം.

ഓവര്‍ ടേക്ക് ചെയ്യാന്‍ ശ്രമിക്കുന്നതിനിടെ ബസ് സ്‌കൂട്ടറിൽ ഇടിക്കുകയായിരുന്നു. ഇതിന് പിന്നാലെ തെറിച്ചുവീണ ആരാധ്യയുടെ ശരീരത്തിലൂടെ ബസ് കയറി ഇറങ്ങുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button