Latest NewsNewsInternational

പശ്ചിമേഷ്യയില്‍ യുദ്ധഭീതി: ഇന്ത്യക്കാര്‍ക്ക് മുന്നറിയിപ്പുമായി വിദേശകാര്യ മന്ത്രാലയം, ഇറാനിലേയ്ക്ക് യാത്ര ഒഴിവാക്കണം

ന്യൂഡല്‍ഹി: പശ്ചിമേഷ്യയില്‍ യുദ്ധഭീതി ഏറിയതോടെ ഇന്ത്യക്കാര്‍ക്ക് മുന്നറിയിപ്പുമായി വിദേശകാര്യ മന്ത്രാലയം. ഇറാന്‍ -ഇസ്രയേല്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യക്കാര്‍ ഇറാനിലേക്ക് യാത്ര ചെയ്യരുതെന്ന് വിദേശകാര്യമന്ത്രാലയം മുന്നറിയിപ്പ് നല്‍കി. അത്യാവശ്യമല്ലാത്ത എല്ലാ യാത്രകളും ഒഴിവാക്കണം എന്ന് വിദേശകാര്യമന്ത്രാലയം നിര്‍ദ്ദേശിച്ചു. നിലവില്‍ ഇറാനിലുള്ളവര്‍ ജാഗ്രത പാലിക്കണമെന്നും ഇന്ത്യന്‍ എംബസിയുമായി സമ്പര്‍ക്കം പുലര്‍ത്തണണമെന്നും നിര്‍ദ്ദേശമുണ്ട്.

Read Also: മാധ്യമങ്ങള്‍ പി ആര്‍ ചെയ്യുന്നുണ്ടല്ലോ , മുഖ്യമന്ത്രിക്ക് അതിന്റെ ആവശ്യമില്ല: ജോണ്‍ ബ്രിട്ടാസ്

സംഘര്‍ഷം വ്യാപിക്കുന്നതില്‍ അതിയായ ആശങ്കയുണ്ടെന്ന് വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി. എല്ലാവരും സംയമനം പാലിക്കണമെന്നും ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കണമെന്നും ഇന്ത്യയുടെ പ്രസ്താവന പറയുന്നു. മേഖലയിലാകെ സംഘര്‍ഷം പടരുന്നത് ഒഴിവാക്കണമെന്നും ചര്‍ച്ചയിലൂടെയും നയതന്ത്രത്തിലൂടെയും വിഷയങ്ങള്‍ പരിഹരിക്കണമെന്നും ഇന്ത്യ ആവശ്യപ്പെട്ടു. അതേസമയം, ഇറാന്‍ നടത്തിയ മിസൈല്‍ ആക്രമണത്തിന് മറുപടി നല്‍കുമെന്ന് ഇസ്രയേല്‍ വ്യക്തമാക്കി. തിരിച്ചടിയുണ്ടായാല്‍ ചെറുക്കുമെന്ന് ഇറാനും മറുപടി നല്‍കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button