MollywoodLatest NewsKeralaNewsEntertainment

‘ഭാര്യയുടെ കിടപ്പറ വീഡിയോ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്താറുണ്ട്’: നടനെതിരെ കടുത്ത ആരോപണങ്ങളുമായി കുക്കു

അമൃതയും എലിസബത്തും ഒരുമിച്ച്‌ ഇറങ്ങിയാല്‍ ബാല ജയിലില്‍ പോകും.

നടൻ ബാലയും ഗായിക അമൃത സുരേഷും തമ്മിലുള്ള വിഷയത്തില്‍ പ്രതികരണവുമായി അമൃതയുടെ പിഎ കുക്കു എനോല രംഗത്ത്. ഫേസ്‌ബുക്കില്‍ പങ്കുവച്ച വീഡിയോയിൽ നടനെതിരെ കടുത്ത ആരോപണങ്ങളാണ് കുക്കു ഉയർത്തിയിരിക്കുന്നത്.

read also: നടി വനിത വിജയകുമാറിനു നാലാം വിവാഹം: സേവ് ദി ഡേറ്റ് ചിത്രം പങ്കുവച്ച്‌ താരം
കുക്കുവിന്റെ വാക്കുകള്‍:

‘ബാലയെ എല്ലാവർക്കും പേടിയാണ്. ബാലയ്‌ക്കൊപ്പം ജീവിച്ച ഒരാളും അയാളെക്കുറിച്ച്‌ സംസാരിക്കില്ല. അത്രയും ക്രൂരനായ മനുഷ്യനാണ്. സോഷ്യല്‍ മീഡിയയില്‍ കാണിക്കുന്നതുപോലെ മകളെ സ്‌നേഹിക്കുന്ന അച്ഛനോ ഭാര്യയെ ജീവനുതുല്യം സ്‌നേഹിക്കുന്ന ഭർത്താവോ അല്ല. മീഡിയയ്‌ക്ക് മുന്നില്‍ ഒന്നാംതരം നടനാണ്. അമൃതയും എലിസബത്തും തമ്മില്‍ ഫോണില്‍ സംസാരിക്കുന്നത് കേള്‍ക്കാനിടയായി. ഒരു മനുഷ്യന് ഇങ്ങനെ പെരുമാറാൻ കഴിയുമോ എന്ന് തോന്നിപ്പോയി. അമൃത നേരിട്ട പീഡനങ്ങളെക്കുറിച്ച്‌ അറിയാം. എലിസബത്തിനെ നിയമപരമായി ബാല വിവാഹം കഴിച്ചിട്ടില്ല.

വിവാഹത്തിന് പിന്നാലെ ബാല അമൃതയുടെ ഫോണ്‍ നശിപ്പിച്ചു. വീട്ടുകാരുമായി ബന്ധം ഇല്ലാതാക്കി. സുഹൃത്തുക്കളെ മദ്യപിക്കാൻ വീട്ടിലേക്ക് വിളിച്ചുവരുത്തും. പാതിരാത്രി അവർക്ക് വച്ചുവിളമ്പി, എച്ചില്‍പാത്രം കഴുകലായിരുന്നു അമൃതയുടെ പ്രധാന ജോലി. എന്തെങ്കിലും ചോദിച്ചാല്‍ പട്ടിയെ തല്ലുന്നതുപോലെ തല്ലി ചോര വരുത്തും. അണ്‍നാച്വറല്‍ സെക്‌സ്, മാരിറ്റല്‍ റേപ്പ്, സെക്ഷ്വല്‍ അബ്യൂസ് എന്നിവ അമൃതയ്‌ക്ക് നേരെ ഉണ്ടായി. ഇതേ അനുഭവം തന്നെയാണ് എലിസബത്തിനും ഉണ്ടായത്.

ബാല പെർവേർട്ടാണ്. ഒരു ദിവസം ഒരു ജൂനിയർ ആർട്ടിസ്റ്റുമായി വീട്ടിലെത്തി. ഇതൊക്കെ പറ്റുമെങ്കില്‍ നിന്നാല്‍ മതിയെന്ന് പറഞ്ഞതിനെ തുടർന്നാണ് എലിസബത്ത് വീട്ടില്‍ നിന്നും പോയത്. എലിസബത്ത് പലവട്ടം ആത്മഹത്യയ്‌ക്ക് ശ്രമിച്ചിട്ടുണ്ട്. അമൃതയുടെ മകള്‍ ഗതികേടുകൊണ്ടാണ് അങ്ങനെയൊരു വീഡിയോ ചെയ്‌തത്. മീഡിയയുടെ മുന്നില്‍ സംസാരിക്കാൻ പേടിയുള്ള കുഞ്ഞല്ല അവള്‍.

ബാലയ്‌ക്ക് പിആർ വർക്കുണ്ട്. അമൃതയും എലിസബത്തും ഒരുമിച്ച്‌ ഇറങ്ങിയാല്‍ ബാല ജയിലില്‍ പോകും. ഭാര്യയുടെ കിടപ്പറയിലെ വീഡിയോ പകർത്തി അത് പുറത്തുവിടുമെന്ന് ഏതെങ്കിലും ഭർത്താവ് ഭീഷണിപ്പെടുത്തുമോ? ഇതെല്ലാം മനസിലായത് അമൃതയും എലിസബത്തും തമ്മിലുള്ള സംഭാഷണത്തിലൂടെയാണ്. എനിക്കോ അമൃതയ്‌ക്കോ എലിസബത്തിനോ എന്തെങ്കിലും സംഭവിച്ചാല്‍ ബാല മാത്രമാണ് ഉത്തരവാദി. എലിസബത്ത് ഗുജറാത്തിലേക്ക് ജീവനുംകൊണ്ടോടിയതാണ്.’- കുക്കു പറഞ്ഞു.

ആരോപണങ്ങള്‍ക്കെല്ലാം തന്റെ കൈവശം തെളിവുണ്ടെന്നും എന്നാല്‍, അത് പബ്ലിക് ആയി പുറത്തുവിടാൻ കഴിയില്ലെന്നും വ്യക്തമാക്കിയ കുക്കു നേരിട്ട് കാണിച്ചുതരാമെന്നും പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button