KeralaLatest NewsNews

നിയന്ത്രണംവിട്ട ബസ് ആംബുലൻസിലും ലോറിയിലും ഇടിച്ച്‌ അപകടം: രോഗിയടക്കം 20 പേര്‍ക്ക് പരിക്ക്

എറണാകുളം ലൈറ്റ് ഹൗസ് റൂട്ടില്‍ ഓടുന്ന ബസാണ് അപകടത്തില്‍പ്പെട്ടത്.

കൊച്ചി: നിയന്ത്രണംവിട്ട സ്വകാര്യബസ് വാഹനങ്ങളിലിടിച്ച്‌ അപകടം. എറണാകുളം വല്ലാർപാടത്താണ് സംഭവം. ബസ് ആംബുലൻസിലും കണ്ടെയ്നർ ലോറിയിലും ഇടിച്ചു. അപകടത്തില്‍ ഇരുപതോളം പേർക്ക് പരിക്കേറ്റു.

എറണാകുളം ലൈറ്റ് ഹൗസ് റൂട്ടില്‍ ഓടുന്ന ബസാണ് അപകടത്തില്‍പ്പെട്ടത്. തിങ്കളാഴ്ച വൈകുന്നേരം ഏഴു മണിയോടെയാണ് അപകടം ഉണ്ടായത്. ആംബുലൻസില്‍ ഉണ്ടായിരുന്ന രോഗിയ്ക്ക് ഗുരുതര പരിക്കേറ്റു.

shortlink

Related Articles

Post Your Comments

Related Articles


Back to top button