Latest NewsKeralaNews

പ്രൊഡക്ഷൻ കണ്‍ട്രോളര്‍ ഷാനു ഇസ്മായില്‍ സ്വകാര്യ ഹോട്ടലില്‍ മരിച്ച നിലയില്‍

വൈകിട്ട് മൂന്നിനായിരുന്നു സംഭവം

എറണാകുളം: നടിയുടെ പീഡനാരോപണ പരാതിയിലെ പ്രതികൂടിയായ പ്രൊഡക്ഷൻ കണ്‍ട്രോളർ മരിച്ച നിലയില്‍. സിനിമ- സീരിയല്‍ രംഗത്ത് പ്രൊഡക്ഷൻ കണ്‍ട്രോളറായി പ്രവർത്തിച്ചിരുന്ന ഷാനു ഇസ്മായിലിനെയാണ് കൊച്ചിയിലെ സ്വകാര്യ ഹോട്ടലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

വൈകിട്ട് മൂന്നിനായിരുന്നു സംഭവം. കഴിഞ്ഞ 10 ദിവസമായി ഷാനു ഹോട്ടലിലായിരുന്നു താമസിച്ചിരുന്നതെന്ന് ഹോട്ടല്‍ ഉടമ പറഞ്ഞു.

read also : ഗംഗാവലി പുഴയില്‍ നിന്ന് കണ്ടെത്തിയ അസ്ഥി പശുവിന്റേത്: പരിശോധനാഫലം പുറത്ത്

എല്ലാ ദിവസവും ഷാനു, മുറിക്ക് പുറത്തിറങ്ങുമായിരുന്നു. എന്നാല്‍ ഇന്ന് ഏറെ വൈകിയും ഷാനുവിനെ കാണാത്തതിനെ തുടർന്ന് ഹോട്ടല്‍ ജീവനക്കാർ നടത്തിയ പരിശോധനയിലാണ് ഇയാളെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ശുചിമുറിയിലായിരുന്നു മൃതദേഹം കിടന്നിരുന്നതെന്നും ഹോട്ടല്‍ അധികൃതർ പറഞ്ഞു.

ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിട്ടതിന് പിന്നാലെ തിരുവനന്തപുരം സ്വദേശിനിയായ നടി ലൈംഗികാതിക്രമ പരാതി ഉയർത്തിയിരുന്നു. സീരിയലില്‍ അവസരം വാഗ്ദാനം ചെയ്ത് ഷാനു പീഡിപ്പിച്ചുവെന്നാണ് നടിയുടെ പരാതി. തുടർന്ന് ഷാനുവിനെതിരെ പൊലീസ് കേസെടുത്തിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button