KeralaLatest News

ജനനേന്ദ്രിയം മുറിച്ച സംഭവത്തിൽ ട്വിസ്റ്റ്: പരാതി കള്ളം, പരസ്ത്രീ ബന്ധവും, മറ്റ് പുരുഷന്മാരുമായി സഹകരിക്കണമെന്നും ആവശ്യം

കോഴിക്കോട്: ഭർത്താവിന്റെ ജനനേന്ദ്രിയം യുവതി മുറിച്ചെന്ന പരാതിയിൽ ട്വിസ്റ്റ്. ഭർത്താവിന്റേത് കള്ളപരാതിയാണെന്നും തന്നെ കേസിൽ കുടുക്കാൻ ലിം​ഗത്തിൽ സ്വയം മുറിവുണ്ടാക്കുകയാണ് ചെയ്തതെന്നും യുവതി പറയുന്നു. തന്നെയും സഹോദരപുത്രനെയും കത്തികൊണ്ട് അപായപ്പെടുത്താൻ ശ്രമിച്ചെന്നും ഭർത്താവിന്റെ ഉപദ്രവം വർഷങ്ങളായി സഹിക്കുകയാണെന്നും യുവതി ആരോപിക്കുന്നു. ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി എലത്തൂർ സ്വദേശിനിയായ യുവതി സിറ്റി പൊലീസ് കമ്മീഷണർക്ക് പരാതി നൽകിയിട്ടുണ്ട്.

കഴിഞ്ഞ വ്യാഴാഴ്ചയാണ് തലക്കുളത്തൂർ കോളിയോട്ടും ഭാഗത്ത് താമസിക്കുന്ന അമ്പത്താറുകാരൻ ഭാര്യ ജനനേന്ദ്രിയം മുറിച്ചെന്ന് എലത്തൂർ പൊലീസിനെ വിളിച്ചറിയിക്കുന്നത്. ഇവരുടെ വീട്ടിൽ ബഹളം നടക്കുന്നെന്ന് അയൽവാസികളും പൊലീസിനെ അറിയിച്ചിരുന്നു. പൊലീസെത്തിയപ്പോൾ ജനനേന്ദ്രിയത്തിൽ പരുക്കേറ്റ നിലയിലാണ് ഇയാളെ കണ്ടെത്തിയത്. തുടർന്ന് മധ്യവയസ്കൻ ആശുപത്രിയിൽ ചികിൽസ തേടുകയും ചെയ്തു.

എന്നാൽ ഭർത്താവ് തനിക്കെതിരെ കള്ളപ്പരാതി നൽകുകയായിരുന്നെന്ന് ഭാര്യയും മകൾ ഉൾപ്പെടെയുള്ള ബന്ധുക്കളും വാർത്താ സമ്മേളനത്തിൽ പറഞ്ഞു. കഴിഞ്ഞ വ്യാഴാഴ്ച വീട്ടിൽ ഭക്ഷണം ഉണ്ടാക്കിക്കൊണ്ടിരിക്കുമ്പോൾ ഭർത്താവ് കഴുത്തിൽ കത്തി വെച്ച് അറുക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്ന് യുവതി വെളിപ്പെടുത്തി. കഴിഞ്ഞ ദിവസം വീട്ടിൽ നടന്ന അക്രമത്തിന്റെ മൊബൈൽ ദൃശ്യവും ഭാര്യയും ബന്ധുക്കളും പുറത്തുവിട്ടു.

പരസ്ത്രീ ബന്ധങ്ങളും നിരന്തര ശാരീരിക ഉപദ്രവങ്ങളും ചോദ്യം ചെയ്തതും മറ്റുമാണ് പ്രകോപിപ്പിച്ചത്. തുടർന്ന് വീട്ടിൽ നിന്നും ഇറങ്ങിയോടി. ഇതിനിടെ സഹോദരന്റെ മകന്റെ കൈക്കും കത്തി കൊണ്ട് കുത്തി. പിന്നീട് ഭർത്താവ് വീട്ടിലെ മുറിയിൽ കയറി സ്വയം ലിംഗം മുറിച്ചെന്നും കേസിൽ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നും ഭാര്യ പറയുന്നു. വർഷങ്ങളായി ഭർത്താവിന്റെ ഉപദ്രവം ഉണ്ടെന്നും പരപുരുഷൻമാരെ വീട്ടിലെത്തിച്ച് സഹകരിക്കാൻ പ്രേരിപ്പിച്ചെന്നും സിറ്റി പൊലീസ് കമ്മീഷണർക്ക് നൽകിയ പരാതിയിൽ പറയുന്നുണ്ട്. വിവാഹപ്രായമായ മകളുടെ ഭാവി ഓർത്താണ് ഇതൊന്നും പുറത്തുപറയാതിരുന്നത്.

കുടുംബ വഴക്കുമായി ബന്ധപ്പെട്ട് ഭാര്യ നൽകിയ പരാതിയിൽ കഴിഞ്ഞ ഓഗസ്റ്റ് മാസത്തിലും ഇയാൾക്തെതിരെ എലത്തൂർ പൊലീസ് കേസെടുത്തിരുന്നു. ലിംഗം മുറിച്ചു മാറ്റിയെന്ന പരാതിയിൽ നിലവിൽ കേസെടുത്തിട്ടില്ല. ആശുപത്രിയിൽ ഡിസ്ചാർജായ ശേഷം ഇയാൾ വീട്ടിലെത്തിയിട്ടില്ലെന്നും മൊഴിയെടുക്കാൻ കഴിഞ്ഞിട്ടില്ലെന്നും പൊലീസ് അറിയിച്ചു. രണ്ട് പരാതികളിലും അന്വേഷണം നടക്കുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button