KeralaLatest NewsNews

പി ശശിക്ക് മുഖ്യമന്ത്രിയുടെ ക്ലീന്‍ ചിറ്റ്; ‘ഒരു തെറ്റും ചെയ്തിട്ടില്ല’, മാതൃകാപരമായ പ്രവര്‍ത്തനം

തിരുവനന്തപുരം: പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശിക്ക് മുഖ്യമന്ത്രിയുടെ ക്ലീന്‍ ചിറ്റ്. പൊളിറ്റിക്കല്‍ സെക്രട്ടറിക്ക് പൂര്‍ണ പിന്തുണ നല്‍കി കൊണ്ടാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് വാര്‍ത്താസമ്മേളനത്തില്‍ പ്രതികരിച്ചത്. പി ശശിക്കെതിരെ ഒരു അന്വേഷണവും ആവശ്യമില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. പി ശശിയുടേത് മാതൃകാപരമായ പ്രവര്‍ത്തനമാണ്. ഒരു തെറ്റും പി ശശി ചെയ്തിട്ടില്ലെന്ന് മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

Read Also: പി.വി അന്‍വറിനെ തള്ളി മുഖ്യമന്ത്രി പിണറായി വിജയന്‍ ഇടതുപക്ഷ പശ്ചാത്തലമില്ല, അയാള്‍ കോണ്‍ഗ്രസില്‍ നിന്നും വന്നത്

‘നിയമവിരുദ്ധമായി ഒന്നും ഇവിടെ നടക്കില്ല. നിയമവിരുദ്ധമായി എന്തെങ്കിലും ചെയ്താല്‍ പി ശശിയെന്നല്ല, ആരും സീറ്റില്‍ കാണില്ല. ആരോപണം വന്നതിന്റെ അടിസ്ഥാനത്തില്‍ ആര്‍ക്കെതിരെയും നടപടിയില്ല. അന്വേഷണ റിപ്പോര്‍ട്ടില്‍ തെറ്റ് കണ്ടാല്‍ ആരും സംരക്ഷിക്കപ്പെടുകയും ചെയ്യില്ല. ഡിജിപി എം ആര്‍ അജിത് കുമാറിനെ നിലവില്‍ മാറ്റില്ല’, മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button