KeralaLatest NewsNews

കവിയൂര്‍ പൊന്നമ്മയ്ക്ക് നാടിന്റെ അന്ത്യാഞ്ജലി: ആദരമര്‍പ്പിക്കാന്‍ മോഹന്‍ലാലും മമ്മൂട്ടിയും ഉള്‍പ്പെടെ വന്‍ താരനിര

കൊച്ചി : കവിയൂര്‍ പൊന്നമ്മയ്ക്ക് നാടിന്റെ അന്ത്യാഞ്ജലി . എറണാകുളം കളമശ്ശേരി ടൗണ്‍ഹാളില്‍ പൊതുദര്‍ശനത്തിന് വെച്ച ഭൗതിക ശരീരത്തില്‍ അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ നൂറു കണക്കിന് ആളുകളാണ് എത്തിയത്. മോഹന്‍ലാലും മമ്മൂട്ടിയും ഉള്‍പ്പെടെയുള്ള താരനിരയും മലയാള സിനിമയുടെ പ്രിയപ്പെട്ട അമ്മയ്ക്ക് ആദരമര്‍പ്പിക്കാന്‍ എത്തി. വൈകിട്ട് നാലുമണിക്ക് ആലുവ കരുമാലൂരിലെ വീട്ടുവളപ്പിലാണ് സംസ്‌കാരം.

Read Also: വയനാട് കണക്ക് വിവാദം മാധ്യമങ്ങളെ പഴിച്ച് മുഖ്യമന്ത്രി, മാധ്യമ നുണകളുടെ പിന്നിലെ അജണ്ട ചര്‍ച്ചയാക്കണം

കൊച്ചിയിലെ സ്വകാര്യ ആശുപത്രി മോര്‍ച്ചറിയില്‍ നിന്ന് രാവിലെ ഒമ്പതുമണിയോടെയാണ് കവിയൂര്‍ പൊന്നമ്മയുടെ മൃതദേഹം കളമശേരി ടൗണ്‍ഹാളില്‍ എത്തിച്ചത്. പ്രിയപ്പെട്ട സഹപ്രവര്‍ത്തകയ്ക്ക് അന്ത്യാഞ്ജലിയര്‍പ്പിക്കാന്‍ മലയാള സിനിമ മേഖലയിലെ പ്രമുഖരെല്ലാമെത്തി. മമ്മൂട്ടി, മോഹന്‍ലാല്‍, സുരേഷ് ഗോപി ,ജോഷി, സത്യന്‍ അന്തിക്കാട് തുടങ്ങി സിനിമാ ലോകത്തെ പ്രമുഖരെല്ലാം മലയാള സിനിമയുടെ അമ്മക്ക് ആദരം അര്‍പ്പിക്കാന്‍ വന്നു.

 

സംസ്ഥാന സര്‍ക്കാരിനായി മന്ത്രി പി രാജീവ് റീത്ത് സമര്‍പ്പിച്ചു. പ്രതിപക്ഷ നേതാവ് വി ഡി സതീശനും കളമശ്ശേരിയില്‍ എത്തി അന്തിമോപചാരം അര്‍പ്പിച്ചു. മൂന്നു മണിക്കൂറോളം നീണ്ട പൊതുദര്‍ശനത്തിനു ശേഷം മൃതദേഹം ആലുവ കരുമാലൂരിലെ പൊന്നമ്മയുടെ വീട്ടിലേക്ക് കൊണ്ടുപോയി. വൈകിട്ട് നാലുമണിയോടെ വിട്ടുവളപ്പില്‍ സംസ്‌കാര ചടങ്ങുകള്‍ നടക്കും.

 

 

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button