KeralaLatest NewsIndia

ഷിരൂരിൽ അര്‍ജുന്റെ ട്രക്കിന്റെ ഭാഗങ്ങള്‍ കണ്ടെത്തി, രാവിലെ വീണ്ടും തെരച്ചില്‍

ഷിരൂര്‍: ഷിരൂരില്‍ ഇന്നലെ നടത്തിയ തെരച്ചിലില്‍ ലോഹഭാഗം കണ്ടെത്തി. മേഖലയില്‍ ഇന്ന് രാവിലെ കൂടുതല്‍ തെരച്ചില്‍ ആരംഭിക്കും. നാവികസേന മാര്‍ക്ക് ചെയ്ത കോണ്‍ടാക്ട് പോയിന്റ് നാലിന് സമീപത്ത് നിന്നാണ് ട്രക്കിലെ വാട്ടര്‍ടാങ്ക് ക്യാരിയര്‍ കണ്ടെത്തിയത്.

ഇന്നലെ വൈകിട്ട് ആറ് മണിയോടെയാണ് ഡ്രഡ്ജര്‍ ദൗത്യമേഖലയിലേക്ക് എത്തിച്ചത്. ഡൈവിങ് സംഘവും ഈശ്വര്‍ മല്‍പ്പെയും പരിശോധനയ്‌ക്കെത്തിയിട്ടുണ്ട്. മൂന്ന് ദിവസത്തെ ഉടമ്പടിയാണെങ്കിലും പത്ത് ദിവസം വരെ നീട്ടാവുന്ന രീതിയിലാണ് ഉടമ്പടി തയ്യാറാക്കിയതെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്.

വലിയ മണ്‍കൂനകള്‍ ദൗത്യമേഖലയില്‍ രൂപപ്പെട്ടിട്ടുള്ളതിനാല്‍ തന്നെ മൂന്ന് ദിവസം കൊണ്ട് ഡ്രഡ്ജിങ് പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞേക്കില്ല. ദൗത്യത്തിനൊപ്പം ഉണ്ടാവുമെന്ന് ഈശ്വര്‍ മല്‍പെ അറിയിച്ചിട്ടുണ്ട്.

ഓഗസ്റ്റ് പതിനാറിനാണ് അര്‍ജുനായുള്ള തിരച്ചില്‍ അവസാനിപ്പിച്ചത്. കാലാവസ്ഥ പ്രതികൂലമായതിനെ തുടര്‍ന്ന് തിരച്ചില്‍ അവസാനിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് അര്‍ജുന്റെ മാതാപിതാക്കള്‍ കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയെ നേരിട്ടെത്തിക്കണ്ട് തിരച്ചില്‍ പുനരാരംഭിക്കണമെന്ന് അഭ്യര്‍ത്ഥിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കൂടിയാണ് സാങ്കേതിക പ്രശ്‌നങ്ങള്‍ പരിഹരിച്ച് തിരച്ചില്‍ പുനരാരംഭിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button