KeralaNews

എന്‍സിപിയില്‍ മന്ത്രിമാറ്റം, തോമസ് കെ തോമസ് മന്ത്രിയാകും

തിരുവനന്തപുരം: എന്‍സിപി മന്ത്രിസ്ഥാനം തോമസ് കെ തോമസ് ഉറപ്പിച്ചു. ദേശീയ അധ്യക്ഷന്‍ വിളിച്ച യോഗത്തിലാണ് സമവായം. പാര്‍ട്ടിയുടെ പ്രധാനസ്ഥാനങ്ങളില്‍ എ കെ ശശീന്ദ്രനെ നിയമിക്കും. പവാറിന്റെ തീരുമാനത്തോട് യോജിക്കുന്നുവെന്ന് എ കെ ശശീന്ദ്രന്‍ വ്യക്തമാക്കി.

Read Also: ഹിസ്ബുള്ളയുടെ പേജറുകള്‍ പൊട്ടിത്തെറിപ്പിച്ചത് ഇസ്രയേലിന്റെ യൂണിറ്റ് 8200 ആണെന്ന് സംശയം, പ്രതികരിക്കാതെ ഇസ്രയേല്‍

അതേസമയം, പാര്‍ട്ടിയിലെ മന്ത്രി മാറ്റവുമായി ബന്ധപ്പെട്ട് പാര്‍ട്ടി അധ്യക്ഷന്‍ പിസി ചാക്കോ മുഖ്യമന്ത്രിയ്ക്കും എ കെ ശശീന്ദ്രനും തോമസ് കെ തോമസിനും കത്ത് നല്‍കിയിരുന്നു . രണ്ടര വര്‍ഷത്തെ കരാര്‍ പ്രകാരം ശശീന്ദ്രന്‍ ഒഴിയണം എന്ന് ആവശ്യപ്പെട്ടായിരുന്നു കത്ത്. ഇതിന് പിന്നാലെ ശശീന്ദ്രനും തോമസ് കെ തോമസും തമ്മില്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. മുഖ്യമന്ത്രിയുമായും എ കെ ശശീന്ദ്രന്‍ കൂടിക്കാഴ്ച നടത്തിയിരുന്നു.

രണ്ടര വര്‍ഷം കഴിയുമ്പോള്‍ മന്ത്രിസ്ഥാനം ഒഴിഞ്ഞു തരാം എന്ന ധാരണ എ.കെ ശശീന്ദ്രന്‍ അംഗീകരിച്ചില്ല എന്നതായിരുന്നു തോമസ് കെ തോമസിന്റെ പരാതി. എന്നാല്‍ അങ്ങനെയൊരു ധാരണ പാര്‍ട്ടിയില്‍ ഇല്ലെന്നാണ് എ.കെ ശശീന്ദ്രന്‍ വാദിച്ചിരുന്നത്. മന്ത്രിസ്ഥാനത്തുനിന്ന് ഒഴിവാക്കിയാല്‍ എംഎല്‍എ സ്ഥാനവും രാജിവെക്കുമെന്നായിരിന്നു ശശീന്ദ്രന്റെ നേരത്തേയുള്ള നിലപാട്. എന്നാല്‍ രണ്ടു വര്‍ഷത്തെ കരാറിനെ കുറിച്ച് അറിയില്ലെന്നും പാര്‍ട്ടി പറഞ്ഞാല്‍ മന്ത്രിസ്ഥാനം ഒഴിയുമെന്നും എ കെ ശശീന്ദ്രന്‍ ഇന്നലെ പറഞ്ഞിരുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button