തിരുവനന്തപുരം: വിവാഹവീട്ടില്‍നിന്നു മോഷണം പോയ സ്വര്‍ണം ദിവസങ്ങള്‍ക്കു ശേഷം വഴിയരികില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. കാട്ടാക്കട മാറനല്ലൂരിലാണ് സംഭവം. 17.5 പവന്‍ സ്വര്‍ണം പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞ നിലയില്‍ ഇന്നു രാവിലെയാണ് വീടിനു സമീപത്തെ വഴിയില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്. പൊലീസ് അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് സ്വർണം ഉപേക്ഷിച്ചത്.
read also: സംവിധായകന്‍ വി കെ പ്രകാശ് അറസ്റ്റില്‍
14-ആം തീയതിയാണ് മാറനല്ലൂര്‍ പുന്നൂവൂരില്‍ ഗില്ലിന്‍ എന്നയാളുടെ വീട്ടിൽ നിന്നും സ്വർണ്ണം നഷ്ടപ്പെട്ടത്. വിവാഹശേഷം വരനും വധുവും ബന്ധുവീട്ടില്‍ വിരുന്നിനു പോയ ശേഷം രാത്രി തിരിച്ചെത്തിയപ്പോഴാണ് സ്വര്‍ണം നഷ്ടപ്പെട്ട വിവരം അറിയുന്നത്. ഗിലിന്റെ ഭാര്യയുടെ ആഭരണങ്ങളാണ് നഷ്ടമായത്. 30 പവന്‍ സ്വര്‍ണം വച്ചിരുന്ന ബാഗില്‍നിന്ന് 17.5 പവന്‍ ആണ് നഷ്ടപ്പെട്ടത്.
തുടര്‍ന്ന് വീട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കി. പൊലീസ് എത്തി സംശയമുള്ളവരെ ചോദ്യം ചെയ്യുകയും വിരലടയാളം ഉള്‍പ്പെടെ പരിശോധിക്കുകയും ചെയ്തു. ഇതിനു പിന്നാലെയാണ് സ്വർണം ഉപേക്ഷിച്ചത്. പിടിക്കപ്പെടും എന്ന് ഉറപ്പായതോടെ സ്വര്‍ണം തിരികെ വയ്ക്കുകയായിരുന്നുവെന്നു മാറനല്ലൂര്‍ പൊലീസ് പറയുന്നു.
Post Your Comments