KeralaLatest NewsNews

മൃതദേഹം ദഹിപ്പിച്ചത് സൗജന്യമായി കിട്ടിയ സ്ഥലത്ത്, സാമാന്യബുദ്ധിക്ക് നിരക്കാത്ത കണക്കുകളാണ് പുറത്തു വരുന്നത്: വിഡി സതീശൻ

ഇന്നലെയാണോ ഇതു കൊടുക്കേണ്ടത്

കൊച്ചി: വയനാട് ദുരന്തത്തിൽ സർക്കാർ ചെലവാക്കിയ കണക്ക് പുറത്തുവന്ന വിഷയത്തിൽ വിമർശനവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ. വയനാട് ദുരിതാശ്വാസത്തിന്റെ വിശ്വാസ്യത തകർന്നുവെന്നു സതീശൻ പറഞ്ഞു. കേന്ദ്ര സർക്കാരിന് കൊടുത്ത മെമ്മോറണ്ടമെന്ന് മുഖ്യമന്ത്രി പറയുന്നു. ഇന്നലെയാണോ ഇതു കൊടുക്കേണ്ടത്. സാമാന്യ ബുദ്ധിക്ക് നിരക്കാത്ത കണക്കുകളാണ്. എവിടെയാണ് ഇതു തയ്യാറാക്കിയതെന്നും റവന്യു ആണോയെന്നും സതീശൻ ചോദിച്ചു.

read also: നടിയെ ആക്രമിച്ച കേസ്: ഒന്നാംപ്രതി പള്‍സര്‍ സുനിക്ക് ജാമ്യം

‘മൃതദേഹം ദഹിപ്പിച്ചത് സൗജന്യമായി കിട്ടിയ സ്ഥലത്താണ്. എംഎൽഎയും സന്നദ്ധ പ്രവർത്തകരുമാണ് ചെയ്തത്. എസ്ഡിആർഎഫ് മാനദണ്ഡമനുസരിച്ചല്ല മെമ്മൊറാണ്ടം. ഇതിൽ വ്യക്തതവരുത്തണം. സർക്കാറിനൊപ്പമാണ് ഞങ്ങൾ. മെമ്മൊറാണ്ടം തയ്യാറാക്കേണ്ടത് ഇങ്ങനെ അല്ല. കിട്ടേണ്ട തുക കൂടി കിട്ടില്ല. സർക്കാർ പുനർവിചിന്തനം നടത്തണം. വലിയ അപാകത ഉണ്ടായി. സർക്കാരിനെ കുറ്റം പറയാനാണെങ്കിൽ വേറെ എന്തൊക്കെ ഉണ്ട്. ഇതിൽ ഒരു സംസ്കാരം ഉണ്ടാക്കണം, ദുരന്തമുഖത്ത് ആണ്‌. സർക്കാർ പറയട്ടെ. അവർക്ക് പണം ആവശ്യമുണ്ട്. അഡ്വാൻസ് തുക കിട്ടിയിട്ടില്ല. സർക്കാരിന് ഒരു പരാതിയും ഇല്ല. പിന്നെ ഞങ്ങൾ പരാതിയുമായി എങ്ങനെ പോകുമെന്നും’ വിഡി സതീശൻ പറഞ്ഞു.

അതേസമയം, വയനാട് ദുരന്തവുമായി ബന്ധപ്പെട്ട് വിവിധ ഇനത്തിൽ ചെലവഴിച്ച തുകയെന്ന പേരിൽ പുറത്തുവന്ന കണക്ക് വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പ്രതികരിച്ചു. മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് പുറത്തുവിട്ട വാർത്താക്കുറിപ്പിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button