ബെംഗളൂരു: ട്രെയിനില്‍ നിന്ന് വീണ മലയാളി യുവാവിന് ദാരുണാന്ത്യം. ബെംഗളൂരുവില്‍ വച്ചായിരുന്നു സംഭവം. ട്രെയിനില്‍ നിന്നും വീണ് പരുക്കേറ്റ് ചികിത്സയിലായിരുന്നു. ഇടുക്കി കല്ലാര്‍ തൂക്ക് പാലം സ്വദേശി ദേവനന്ദന്‍ ആണ് മരിച്ചത്. 24 വയസായിരുന്നു.
Read Also മോട്ടറോളയുടെ മിഡ് റേഞ്ച് സ്മാര്‍ട്ട് ഫോണ്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു
സുഹൃത്തുക്കളെ കാണാനായി ബെംഗളൂരു മജസ്റ്റിക്കില്‍ നിന്ന് സോലദേവനഹള്ളിയിലേക്ക് പോകുന്നതിനിടെ ഞയറാഴ്ച രാവിലെയാണ് അപകടം സംഭവിച്ചത്. പിന്നീട് ഹെബ്ബാളിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു.
അതീവ ഗുരുതരമായി പരിക്കേറ്റിരുന്ന ദേവനന്ദന്‍ ചികിത്സയിലിരിക്കെ ഇന്നു രാവിലെയോടെ മരണത്തിന് കീഴടങ്ങി. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് കൈമാറി.
Post Your Comments