KeralaLatest NewsNews

വിവാഹം കഴിഞ്ഞത് നാലുമാസം മുന്‍പ്‌: അമേരിക്കയില്‍ മലയാളി നവവധു മരിച്ചു

കോട്ടയം നീറിക്കാട് സ്വദേശി യാക്കോബുകുട്ടിയുടെ മകളാണ് അനിത.

കോട്ടയം: നാലുമാസം മുൻപ് വിവാഹം കഴിഞ്ഞ മലയാളി യുവതി അമേരിക്കയില്‍ മരിച്ചു. അമേരിക്കയില്‍ എൻജിനീയറായ നവവധു അനിത വള്ളികുന്നേല്‍ (33) ഹൃദയാഘാതത്തെത്തുടർന്ന് അന്തരിച്ചു. കോട്ടയം നീറിക്കാട് സ്വദേശി യാക്കോബുകുട്ടിയുടെ മകളാണ് അനിത.

അമേരിക്കയിലെ ഡാലസില്‍ മൈക്രൊസോഫ്റ്റ് കമ്ബനി എൻജിനീയറായിരുന്നു. ഭർത്താവ് അതുല്‍ ഡാലസില്‍ ഫേസ്ബുക്കില്‍ എൻജിനീയറാണ്.

read also: കൊച്ചിയിൽ റോഡിൽ മരിച്ച നിലയിൽ യുവാവ്, ശരീരത്തിൽ മുറിവുകൾ
അമ്മ എംസി വത്സല (റിട്ട. പ്രിൻസിപ്പല്‍ ഗവ. ഹയർസെക്കൻഡറി സ്കൂള്‍, മങ്കട). സഹോദരി: ഡോ. അജിത (അസി.സർജൻ, ഗവ പിഎച്ച്‌സി, കൂർക്കേഞ്ചരി, തൃശ്ശൂർ). മൃതദേഹം ഞായറാഴ്ച വൈകീട്ട് കോട്ടയം നീറിക്കാട്ടെ വീട്ടിലെത്തിക്കും. സംസ്കാരം തിങ്കളാഴ്ച

shortlink

Related Articles

Post Your Comments

Related Articles


Back to top button