Latest NewsNewsIndia

ഇൻസ്റ്റാഗ്രാം റീല്‍സ് ചിത്രീകരിക്കുന്നതിനിടെ ട്രെയിനിടിച്ചു; മുന്നുവയസുള്ള കുഞ്ഞിനും മാതാപിതാക്കൾക്കും ദാരുണാന്ത്യം

ഉമരിയ കലുങ്കിന് സമീപമുള്ള ഓയില്‍ റെയില്‍വേ ക്രോസില്‍ രാവിലെ 11 മണിയോടെയാണ് സംഭവം

ലക്നൗ: ഇൻസ്റ്റാഗ്രാം റീല്‍സ് ചിത്രീകരിക്കുന്നതിനിടെ ട്രെയിനിടിച്ച്‌ മുന്നുവയസുള്ള കുഞ്ഞും മാതാപിതാക്കളും മരിച്ചു. യുപി ലഖിംപൂർ സ്വദേശികളായ മുഹമ്മദ് അഹമ്മദ് (26), ഭാര്യ നജ്‌നീൻ (24), മകൻ അബ്ദുല്ല എന്നിവരാണ് മരിച്ചത്.

READ ALSO; ബ്രോ ഡാഡിയുടെ അസിസ്റ്റന്റ് ഡയറക്ടര്‍ അറസ്റ്റില്‍

ഉമരിയ കലുങ്കിന് സമീപമുള്ള ഓയില്‍ റെയില്‍വേ ക്രോസില്‍ രാവിലെ 11 മണിയോടെയാണ് സംഭവം. പാലത്തിനടിയില്‍ ബൈക്ക് പാർക്ക് ചെയ്ത ശേഷം ദമ്പതികള്‍ ട്രാക്കിലൂടെ 50 മീറ്ററോളം നടന്നു. ഇതിനിടെ ട്രാക്കിലൂടെ എത്തിയ പാസഞ്ചർ ട്രെയിൻ ഇടിക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ട്. പ്രദേശവാസികള്‍ വിവരം അറിയിച്ചതിനെ തുടർന്ന് പൊലീസെത്തി മൃതദേഹങ്ങള്‍ പോസ്റ്റുമോർട്ടത്തിന് ആശുപത്രിയിലേക്ക് മാറ്റി.

shortlink

Related Articles

Post Your Comments

Related Articles


Back to top button