കിലോമീറ്ററുകള്‍ നടന്ന് രാഹുൽ ഗാന്ധി നടന്നുകയറിയത് ജനങ്ങളുടെ ഹൃദയത്തിലേക്കാണെന്ന് കോൺഗ്രസ് ഓവർസീസ് അധ്യക്ഷൻ സാം പിട്രോഡ. ബിജെപിയാണ് രാഹുലിന് പപ്പുവെന്ന പട്ടം നൽകിയത്. എന്നാൽ ഇന്ന് അതേ ബിജെപി രാഹുലിനെ പപ്പു എന്ന് അഭിസംബോധന ചെയ്യാൻ മടിക്കുകയാണെന്നും സാം പിട്രോഡ പറഞ്ഞു.
പ്രതിപക്ഷ നേതാവായ ശേഷമുള്ള രാഹുല്‍ ഗാന്ധിയുടെ ആദ്യ അമേരിക്കൻ സന്ദർശനത്തിനിടെ ടെക്സസിലെ സർവകലാശാലയിൽ വിദ്യാർത്ഥികളുമായി നടത്തിയ സംവാദത്തിനിടെയായിരുന്നു പിട്രോഡയുടെ പരാമർശം.രാഹുൽ ഗാന്ധിയെ വേദിയിലിരുത്തിയായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.
‘അൻപതുകളിൽ ക്ലാസ് മുറികളിലേക്ക് കയറുമ്പോൾ ഗാന്ധിയൻ കാഴ്ചപ്പാടുകളും ചിന്തകളും വീക്ഷണങ്ങളുമായിരുന്നു ഞങ്ങളുടെ പഠനത്തിന്റെ കാതൽ. വൈവിധ്യവും ഏകത്വും ഞങ്ങൾക്ക് വെറും വാക്കുകൾ മാത്രമായിരുന്നില്ല. അതായിരുന്നു ഞങ്ങളുടെ ജീവിതം. എന്നാൽ സമൂഹത്തിലെ അടിസ്ഥാന വിഷയങ്ങളിൽ പോലും മാറ്റങ്ങളും അക്രമണങ്ങളുമുണ്ടായപ്പോൾ ഞങ്ങൾ ഭയപ്പെട്ടു,
ആശങ്കയിലായി. ജാതി, മത, വർണ ഭേദമന്യേ എല്ലാ മനുഷ്യരെയും ചേർത്തുപിടിക്കുകയാണ് ഇതിന് ഏക പോംവഴി. ഞങ്ങൾ രാജ്യത്തെ ഓരോ പൗരനും തുല്യമായ അവസരമൊരുക്കുന്നു, ഏതൊരു തൊഴിലിനും അന്തസുറപ്പാക്കുന്നു. ഇതാണ് രാഹുൽ ഗാന്ധി ചെയ്യുന്നത്, അതിൽ എനിക്ക് ഒരുപാട് സന്തോഷമുണ്ട്’, സാം പിട്രോഡ പറഞ്ഞു.
Post Your Comments