KeralaLatest NewsNews

‘പുഴുക്കുത്തുകളെ തേടിയുള്ള യാത്രയിലാണ്, ഞാന്‍ ഒറ്റയ്ക്കല്ല’- വാട്‌സാപ്പ് പോയിന്റ് തുടങ്ങി പി.വി. അന്‍വര്‍

മലപ്പുറം: എ.ഡി.ജി.പി. എം.ആര്‍. അജിത് കുമാറിനേയും പത്തനംതിട്ട മുന്‍ എസ്.പി. സുജിത് ദാസിനേയും വിടാതെ പിന്തുടര്‍ന്ന് പി.വി.
അന്‍വര്‍ എം.എല്‍.എ. വീണ്ടും ഗുരുതര ആരോപണങ്ങളാണ് ഇരുവര്‍ക്കുമെതിരേ പി.വി. അന്‍വര്‍ ഉന്നയിച്ചത്. സ്വര്‍ണ്ണക്കള്ളക്കടത്തിലും കൊലപാതകക്കേസിലുമടക്കം ഇരുവര്‍ക്കും പങ്കുണ്ടെന്നാണ് പി.വി. അന്‍വറിന്റെ ആരോപണം.

Read Also: ‘5 മാസത്തെ ബന്ധത്തിനു ശേഷം ഞാനും നിശാന്തും വേര്‍പിരിയാൻ തീരുമാനിച്ചു’: സീമ വിനീത്

നേരത്തെ പൊതുയിടത്തില്‍ താന്‍ പറഞ്ഞ കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്കും പാര്‍ട്ടി സെക്രട്ടറിക്കും കൃത്യമായി പരാതി നല്‍കിയിരുന്നുവെന്നും അതിന്റെ അടിസ്ഥാനത്തില്‍ മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരം ഡി.ജി.പിയുടെ നേതൃത്വത്തില്‍ അന്വേഷണം ആരംഭിച്ചതായും പി.വി. അന്‍വര്‍ പറഞ്ഞു. അന്വേഷണം ആരംഭിച്ച് ദിവസങ്ങള്‍ക്കകം സുജിത് ദാസ് ഐ.പി.എസിനെ സസ്‌പെന്‍ഡ് ചെയ്തതായും അന്‍വര്‍ പറഞ്ഞു.

പോലീസിലെ ക്രിമിനല്‍സുമായി ബന്ധപ്പെട്ട് പീഡിപ്പിക്കപ്പെട്ടവര്‍, കുറ്റവാളികളാക്കപ്പെട്ടവര്‍, കള്ളക്കേസില്‍ കുടുക്കപ്പെട്ടവര്‍, ഇല്ലാത്ത എം.ഡി.എം.എ. കേസുണ്ടാക്കി ജയിലിലടക്കപ്പെട്ടവര്‍ ഇതിനെല്ലാം കാരണക്കാര്‍ സുജിത് ദാസും സംഘവുമാണെന്ന് എം.എല്‍.എ ചൂണ്ടിക്കാട്ടുന്നു. എം.ആര്‍. അജിത് കുമാര്‍ അടക്കമുള്ളവര്‍ പീഡിപ്പിച്ചെന്ന് ചൂണ്ടിക്കാട്ടി ഒരുപാട് കോള്‍ വരുന്നുണ്ട്. അതുകൊണ്ട് വാട്‌സാപ്പ് പോയിന്റ് തുടങ്ങുകയാണെന്നും അദ്ദേഹം പറഞ്ഞു. ഇതിനായി വാട്‌സാപ്പ് നമ്പറും അദ്ദേഹം പുറത്തുവിട്ടു.

‘മുഖ്യമന്ത്രി സൂചിപ്പിച്ച പുഴുക്കുത്തുകളെ തേടിയുള്ള യാത്രയിലാണ് ഞാനും കേരളത്തിലെ സഖാക്കളും, ഒറ്റയ്ക്കല്ല. ഒരുപാടാളുകള്‍ തേടിവരുന്നുണ്ട്. സംസ്ഥാനത്ത് എല്ലായിടത്തും സഖാക്കള്‍ ഇത്തരത്തില്‍ ബന്ധപ്പെടുന്നുണ്ട്’, പി.വി. അന്‍വര്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button